
വാൽപാറ ∙ വേവർലി എസ്റ്റേറ്റിലെ തൊഴിലാളി കുടുംബത്തിലെ അസം സ്വദേശിയായ എട്ടു വയസ്സുകാരനെ ആക്രമിച്ചു കൊന്നതു പുള്ളിപ്പുലിയോ കരടിയോ എന്നു സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്നു വനംവകുപ്പ്. സംഭവസ്ഥലത്തു നിന്നു വന്യമൃഗങ്ങളുടെ കാൽപാടടക്കമുള്ള അടയാളങ്ങൾ കണ്ടെത്താനായിട്ടില്ലെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും വ്യക്തമായിട്ടില്ലെന്നും ലാബിൽ നിന്നുള്ള രാസപരിശോധനാഫലം വന്നാലേ വ്യക്തമാകൂ എന്നും വാൽപാറ റേഞ്ച് ഓഫിസർ സുരേഷ് കൃഷ്ണ അറിയിച്ചു. എസ്റ്റേറ്റ് തൊഴിലാളി സാറാബത് അലിയുടെ മകൻ നൂറുൽ ഇസ്ലാം ആണ് തിങ്കളാഴ്ച വൈകിട്ട് ആറോടെ വന്യമൃഗത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
പാൽ വാങ്ങാൻ വീടിനടുത്തുള്ള സിമന്റ് പാടി എന്ന ലൈൻ വീട്ടിലേക്കു പോയതായിരുന്നു കുട്ടി.
ഏറെക്കഴിഞ്ഞിട്ടും തിരിച്ചെത്താതായതോടെ അച്ഛൻ അന്വേഷിച്ചു ചെന്നപ്പോഴാണു കുട്ടിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
ഓടിക്കൂടിയ നാട്ടുകാർ പുലി ആക്രമിച്ചതാകാമെന്നു പറഞ്ഞതോടെ കഴിഞ്ഞ ദിവസം വനംവകുപ്പ് ഉദ്യോഗസ്ഥരും അങ്ങനെ കരുതുകയായിരുന്നു. എന്നാൽ, കരടിയാകാം ആക്രമിച്ചതെന്നു പിന്നീട് സംശയമുയർന്നു. വനംവകുപ്പിന്റെ നഷ്ടപരിഹാരമായ 10 ലക്ഷം രൂപ ഈശ്വരസ്വാമി എംപി കുട്ടിയുടെ മാതാപിതാക്കൾക്കു കൈമാറി.
ജില്ലാ ഫോറസ്റ്റ് ഓഫിസർ ജീവേന്ദ്ര കുമാർ മീണ, സബ് കലക്ടർ രാമകൃഷ്ണ സ്വാമി, വാൽപാറ നഗരസഭാധ്യക്ഷ അഴക് സുന്ദരവള്ളി, റേഞ്ച് ഓഫിസർ സുരേഷ് കൃഷ്ണ, ഡിഎംകെ വാൽപാറ ടൗൺ സെക്രട്ടറി സുധാകർ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]