
മംഗലംഡാം ∙ അണക്കെട്ടിലെ ചെളി നീക്കൽ പദ്ധതിയുടെ ഭാഗമായി നിർമിച്ച മണൽ ശുദ്ധീകരണ പ്ലാന്റും പരിസരവും പൊന്തക്കാടായി മാറിയതോടെ ഈ ഭാഗം മലമ്പാമ്പുകളുടെ താവളമായി. മംഗലംഡാം കുന്നത്ത് ഗേറ്റ് പരിസരങ്ങളിലെ വീട്ടുകാർക്ക് മലമ്പാമ്പ് വലിയ ഭീഷണിയായി മാറിയിരിക്കുകയാണ്.
കുന്നത്ത് ഗേറ്റ് പുൽപ്പേൽ ഡൊമിനിക്കിന്റെ വീട്ടിലെത്തി കോഴിയെ പിടിച്ച പാമ്പിനെ വനപാലകരെത്തി പിടിച്ച് കൊണ്ടുപോയി.
വെള്ളിയാഴ്ച കാലത്ത് 6 നാണ് സംഭവം. കോഴിക്കൂട്ടിൽ നിന്നും ബഹളം കേട്ടതിനെ തുടർന്ന് നോക്കിയപ്പോഴാണ് മലമ്പാമ്പിനെ കണ്ടത്. സമീപത്തുതന്നെ പുത്തോട്ട് തങ്കമ്മയുടെ വീട്ടിൽ നിന്നും കഴിഞ്ഞ ദിവസങ്ങളിൽ രണ്ടുതവണയാണ് കോഴിയെ പിടിച്ചത്.
വിവരമറിയച്ചതിനെ തുടർന്ന് രണ്ട് പ്രാവശ്യവും വനപാലകർ വന്ന് പാമ്പിനെ പിടിച്ചുകൊണ്ടു പോയി. ഒരു മലമ്പാമ്പ് രാത്രിയിൽ വാഹനം കയറി ചത്ത സംഭവവും ഉണ്ടായതായി നാട്ടുകാർ പറഞ്ഞു.
ഡാമിലെ മണ്ണെടുക്കൽ പദ്ധതി നിലച്ചതോടെ ഇതിനു വേണ്ടി തയാറാക്കിയ സ്ഥലം മുഴുവൻ പൊന്തക്കാടുകളായി.
ഡാമിൽ വെള്ളം നിറഞ്ഞതോടെ ഈ ഭാഗം പാമ്പുകളുടെ താവളമായി. ഒട്ടേറെ വീടുകളും എപ്പോഴും ജനസഞ്ചാരവുമുള്ള പ്രദേശത്ത് തുടർച്ചയായുണ്ടാകുന്ന മലമ്പാമ്പിന്റെ ഭീഷണി ബന്ധപ്പെട്ടവർ ഗൗരവത്തിലെടുക്കണമെന്നും അടിയന്തരമായി പരിസരത്തെ കാട് വെട്ടിത്തെളിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]