
പാലക്കാട് ജില്ലയിൽ ഇന്ന് (13-06-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അങ്കണവാടി കം ക്രഷ് ഹെൽപർ
പട്ടാമ്പി ∙ ഓങ്ങല്ലൂർ പഞ്ചായത്ത് പരിധിയിൽ ശ്രീനാരായണ അങ്കണവാടിയിൽ അങ്കണവാടി കം ക്രഷ് ഹെൽപർ തസ്തികയിൽ ഒഴിവുണ്ട്. ഓങ്ങല്ലൂർ പഞ്ചായത്തിലെ എട്ടാം വാർഡിൽ സ്ഥിരതാമസമുള്ള 18 മുതൽ 35 വരെ പ്രായമുള്ള വനിതകൾക്ക് അപേക്ഷിക്കാം.എസ്എസ്എൽസിയാണ് യോഗ്യത. 25നു മുൻപായി ശിശു വികസന പദ്ധതി ഓഫിസർ, ഐസിഡിഎസ് പ്രൊജക്ട് ഓഫിസ്, മിനി സിവിൽ സ്റ്റേഷൻ പട്ടാമ്പി, 679303 എന്ന വിലാസത്തിൽ അപേക്ഷിക്കണം. ഫോൺ: 04662211832.
അപേക്ഷിക്കാം
പാലക്കാട് ∙ കെൽട്രോണിൽ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്, ഗ്രാഫിക്സ് ആൻഡ് വിഷ്വൽ ഇഫക്ട്, ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയ്നിങ്, കംപ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ്, ഡിസിഎ എന്നീ കോഴ്സുകളിലേക്ക് അപേക്ഷിക്കാം. 30നു മുൻപായി കെൽട്രോണിന്റെ പാലക്കാട് കേന്ദ്രത്തിലെത്തി അപേക്ഷിക്കണം. ഫോൺ : 85906 05273.
സിവിൽ സർവീസ് പരിശീലനം
പാലക്കാട് ∙ വിക്ടോറിയ കോളജിനു സമീപത്തെ സംസ്ഥാന സിവിൽ സർവീസ് അക്കാദമിയുടെ സിവിൽ സർവീസ് പരിശീലന കേന്ദ്രത്തിൽ വിവിധ കോഴ്സുകളിലേക്കു അപേക്ഷിക്കാം. ജൂലൈ 5നു ക്ലാസുകൾ ആരംഭിക്കും. www.kscsa.org, 82810 98869.
കൂടിക്കാഴ്ച 16ന്
പട്ടാമ്പി ∙ പട്ടാമ്പി ജിഎംഎൽപി സ്കൂളിൽ എൽപിഎസ്ടി താൽക്കാലിക ഒഴിവുണ്ട്. 16നു 10.30നു കൂടിക്കാഴ്ചയ്ക്ക് എത്തണമെന്നു പ്രധാനാധ്യാപിക അറിയിച്ചു. ഫോൺ. 9495800630.
അധ്യാപക ഒഴിവ്
തൃത്താല ∙ ഡോ.കെ.ബി.മേനോൻ മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിലെ ബോട്ടണി, കംപ്യൂട്ടർ അപ്ലിക്കേഷൻ, അറബിക്, കൊമേഴ്സ്, പൊളിറ്റിക്കൽ സയൻസ് എന്നീ താൽകാലിക അധ്യാപക ഒഴിവുകളിലേക്കുള്ള കൂടിക്കാഴ്ച 16നു രാവിലെ 10.30നു സ്കൂളിൽ നടക്കും.
പത്തിരിപ്പാല ∙ സീനിയർ ബേസിക് സ്കൂളിൽ എൽപിഎസ്ടി, യുപിഎസ്ടി തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക ഒഴിവുണ്ട്. കൂടിക്കാഴ്ച ഇന്നും നാളെയുമായി രാവിലെ 10നു നടക്കും. ഫോൺ : 9847803770.
കാറൽമണ്ണ ∙ ചെർപ്പുളശ്ശേരി കോളജ് ഓഫ് സയൻസ് ടെക്നോളജിയിൽ (സിസിഎസ്ടി) മാത്തമാറ്റിക്സ് വിഷയത്തിൽ അധ്യാപകനെ നിയമിക്കും. ഫോൺ: 8606151387.
ഷൊർണൂർ ∙ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിന്റിങ് ടെക്നോളജി ആൻഡ് ഗവ പോളിടെക്നിക് കോളജിൽ പ്രിന്റിങ് ടെക്നോളജി (ഡി വോക് ) വിഭാഗത്തിൽ അതിഥി അധ്യാപകരുടെ ഒഴിവുണ്ട്. മണിക്കൂർ വേതന അടിസ്ഥാനത്തിലാണ് നിയമനം. താൽപര്യമുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ, ഫോട്ടോ എന്നിവ സഹിതം ജൂൺ ആറിന് രാവിലെ 11 ന് മുൻപായി കോളജിൽ എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
അപേക്ഷ ക്ഷണിച്ചു
കൂറ്റനാട്∙ നാഗലശ്ശേരി ഗവ.ഐടിഐ 2025–26 വർഷത്തെ 4 ട്രേഡുകളിലായി സൗജന്യ തൊഴിൽ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ഡ്രാഫ്റ്റ്മാൻ സിവിൽ, ഇൻഫർമേഷൻ ടെക്നോളജി, ത്രീഡി പ്രിന്റിങ്, അഡിറ്റീവ് മാനുഫാക്ച്ചറിങ് ടെക്നീഷ്യൻ, കംപ്യൂട്ടർ എയ്ഡഡ് എംബ്രോയ്ഡറി ഡിസൈനിങ് കേഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. യോഗ്യത പത്താം ക്ലാസ്. ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 20. അപേക്ഷ സമർപ്പിച്ച ശേഷം ഗവ.ഐടിഐയിൽ നേരിട്ടെത്തി 24നകം പരിശോധന നടത്തണം. https://itiadmissions.kerala.gov.in.