
സീസൺ തുടങ്ങി: വാഹനങ്ങളുടെ നീണ്ട നിര; ഊട്ടിയിൽ വൻ തിരക്ക്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഊട്ടി∙ സീസൺ തുടങ്ങിയതോടെ ഊട്ടിയിൽ വിനോദ സഞ്ചാരികളുടെ തിരക്കേറി. വാരാന്ത്യത്തോടു ചേർന്നു വന്ന വിഷു അവധിയും കേരളത്തിൽ നിന്നെത്തിയവരുടെ തിരക്കോറാൻ കാരണമായി. സസ്യോദ്യാനം, റോസ് ഗാർഡൻ, ബോട്ട് ഹൗസ്, ദൊഡ്ഡബെട്ട, കർണാടക ഗാർഡൻ, ഊട്ടി – ഗൂഡല്ലൂർ റോഡിലെ പൈൻ ഫോറസ്റ്റ്, ഷൂട്ടിങ് സ്ഥലങ്ങൾ, പൈക്കാര ബോട്ടിങ് തുടങ്ങിയ സ്ഥലങ്ങളിൽ നല്ല തിരക്ക് അനുഭവപ്പെട്ടു.
ഊട്ടി ചാരിങ് ക്രോസ് കടക്കാൻ കൂനൂർ, ഗൂഡല്ലൂർ, കൂനൂർ റോഡുകളിൽ വാഹനങ്ങളുടെ നീണ്ട നിരയും കാണപ്പെട്ടു. ഇന്നും നാളെയും ഇതേ തിരക്ക് അനുഭവപ്പെടാനാണു സാധ്യത.