പല്ലശ്ശന ∙ ജനകീയാവശ്യം ഒടുവിൽ പൂർത്തിയാകുന്നു. കണ്ണനിക്കടവിൽ പുതിയതായി നിർമിച്ച പാലത്തിലെയും അപ്രോച്ച് റോഡിലെയും ടാറിങ് നടത്തി.
ഇനി റോഡിൽ വരയ്ക്കേണ്ട അടയാളങ്ങളും ബോർഡ് സ്ഥാപിക്കലും മാത്രമാണ് ബാക്കിയുള്ളത്.
പണി പൂർത്തിയായ സാഹചര്യത്തിൽ ഉടൻ ഉദ്ഘാടനം ഉണ്ടാകും. തദ്ദേശ തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിനു മുൻപേ ആഘോഷമായി ഉദ്ഘാടനം നടത്താൻ രാഷ്ട്രീയ നീക്കമുണ്ട്. കൊല്ലങ്കോട്–പല്ലശ്ശന–കുനിശ്ശേരി റോഡിൽ ഗായത്രിപ്പുഴയ്ക്കു കുറുകെ കണ്ണനിക്കടവിൽ പുതിയ പാലം 4.77 കോടി രൂപ വിനിയോഗിച്ചാണു പുതിയ നിർമിച്ചിരിക്കുന്നത്.
ബലക്ഷയമുള്ള പഴയ പാലം പൊളിച്ചു ഗായത്രിപ്പുഴയ്ക്കു കുറുകെ താൽകാലിക ബദൽ റോഡ് നിർമിച്ച് ആരംഭിച്ച പുതിയ പാലത്തിന്റെ നിർമാണം അനിശ്ചിതമായി നീണ്ടതു വലിയ ജനരോഷത്തിനു വഴി വച്ചിരുന്നു.
നബാർഡിന്റെ റൂറൽ ഇൻഫ്രാസ്ട്രക്ചർ വികസന ഫണ്ടിൽ നിന്നും 3.81 കോടി രൂപയും സർക്കാരിന്റെ 95.42 ലക്ഷം രൂപയും വകയിരുത്തിയ റോഡിന്റെ നിർമാണം പൂർത്തിയാകുമ്പോൾ ഒരു നാടിന്റെ ഏറെ നാളത്തെ കാത്തിരിപ്പിനു കൂടി വിരാമമാകുകയാണ്. കാലവർഷത്തെ തുടർന്നു ബദൽ പാത മുങ്ങിയതോടെ പുതിയ പാലത്തിലൂടെ ഗതാഗതം ആരംഭിച്ചിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]