എടപ്പലം ∙ കന്നിയില്ത്തന്നെ കരിഞ്ഞുണങ്ങി കര്‍ഷകരുടെ പ്രതീക്ഷകള്‍. മൂപ്പെത്തും മുന്‍പേ ഞാറുണങ്ങി എടപ്പലം, മാങ്കുറ്റി പാടശേഖരങ്ങള്‍.
മഴ മാറിയതോടെ വിളയൂര്‍ പഞ്ചായത്തിലെ എടപ്പലം, മാങ്കുറ്റി വയലുകളില്‍ രണ്ടാം വിള കൃഷിയിറക്കിയ കര്‍ഷകര്‍ ആണ് ജലസേചനത്തിന് എന്തു ചെയ്യണമെന്നറിയാതെ വലയുന്നത്. രണ്ടു പാടശേഖരങ്ങളിലും അൻപതിലേറെ ഏക്കര്‍ സ്ഥലത്താണു പാടങ്ങള്‍ വറ്റി വരണ്ട് ഉണക്കു ഭീഷണിയിലായത്.
വര്‍ഷങ്ങളായി പാട്ടക്കൃഷിക്കാരാണ് ഇവിടെ കൃഷിയിറക്കുന്നത്. മഴ മാറിയാലും നേരത്തെ ഉണ്ടായിരുന്ന ഭൂവുടമകളുടെ മോട്ടറുകളായിരുന്നു കര്‍ഷകര്‍ ആശ്രയിച്ചിരുന്നത്.
എന്നാല്‍, നെല്‍ക്കൃഷി ചെലവേറിയതോടെ മിക്ക ഭൂവുടമകളും കൃഷി ഉപേക്ഷിച്ചതിനെത്തുടര്‍ന്നു പാടങ്ങളിലെ കുളങ്ങളും കിണറുകളും ആശ്രയിച്ചു സ്ഥാപിച്ചിരുന്ന മോട്ടറുകള്‍ പലതും വയലുകളില്‍ നിന്നു മറഞ്ഞു.
ചിലരെങ്കിലും വയലുകളിലെ കിണറുകളിലും കുളങ്ങളിലും നിലവിലുള്ള മോട്ടറുകള്‍ ആശ്രയിച്ചു കൃഷി നടത്തുന്നുണ്ടെങ്കിലും മിക്ക കര്‍ഷകരും പാടത്തു വെള്ളം എത്തിക്കാന്‍ മാര്‍ഗങ്ങളില്ലാതെ പ്രയാസത്തിലാണ്. ഒന്നാം വിള നെല്‍ക്കൃഷിക്കു വെള്ളം സുലഭമായിരുന്നു. രണ്ടാം വിളയ്ക്കു നടീല്‍ നടത്തി മൂപ്പെത്തും മുന്‍പേ ഞാറുണങ്ങി നശിക്കുയാണെന്ന് എടപ്പലം പാടശേഖര സമിതി സെക്രട്ടറി മേച്ചേരിത്തൊടി അന്‍വറും കര്ഷകന് അപ്പക്കാടന്‍ അലിയും പറഞ്ഞു.
ചെറുകിട
ജലസേചന പദ്ധതികളൊന്നും ഇവിടെയില്ല. പഞ്ചായത്തില്‍ തുടിക്കല്‍ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയുണ്ടെങ്കിലും എടപ്പലം, മാങ്കുറ്റി പാടങ്ങളിലേക്കു വെള്ളം എത്തില്ല.
തൂതപ്പുഴയോടു ചേര്‍ന്ന് എടപ്പലം പാലത്തിനു സമീപം പ്രവര്‍ത്തിച്ചിരുന്ന ശുദ്ധജല പദ്ധതി ഇപ്പോള്‍ മുടങ്ങിയിരിക്കുകയാണ്. കൊപ്പം, വിളയൂര്‍ സമഗ്ര ശുദ്ധജല പദ്ധതി വന്നതോടെ കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി ഈ പദ്ധതി പ്രവര്‍ത്തിക്കുന്നില്ല.
പദ്ധതിയുടെ തൂതപ്പുഴയിലെ കിണറില്‍ 20 കുതിരശക്തിയുള്ള മോട്ടറും ജലവിതരണ ശൃംഖലയും നിലവിലുണ്ട്. എടപ്പലം, മാങ്കുറ്റി പാടശേഖരങ്ങളിലേക്കു പദ്ധതിയില്‍ നിന്നു വെള്ളം പമ്പ് ചെയ്യാന്‍ എളുപ്പമാണ്. തുരുമ്പെടുത്തു നാശത്തിലേക്കു നീങ്ങുന്ന എടപ്പലം ശുദ്ധജല പദ്ധതിയുടെ മോട്ടറും കെട്ടിടവും അറ്റകുറ്റപ്പണി നടത്തി ജലസേചന പദ്ധതിയാക്കി കര്‍ഷകരെ രക്ഷിക്കണമെന്നാണ് എടപ്പലം, മാങ്കുറ്റി പാടശേഖരസമിതി ഭാരവാഹികളുടെ ആവശ്യം. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]