പാലക്കാട് ∙ ഗാസയിൽ മരിച്ചുവീണ കുരുന്നുകളുടെ പേരുകൾ ഉച്ചരിക്കുമ്പോൾ പാലക്കാടിന്റെ ശബ്ദവും ഇടറിയിരുന്നു. ഇന്നലെ കോട്ടമൈതാനം വാടികയുടെ ഉൾവഴികളിൽ വേദനയുടെയും പ്രതിഷേധത്തിന്റെയും കനൽ കോരിയിട്ട
‘ഗാസയുടെ പേരുകൾ’ എന്ന പാലസ്തീൻ ഐക്യദാർഢ്യ പരിപാടി, ഇസ്രയേൽ ക്രൂരതകളുടെ വരകളും വരികളും കൊണ്ട് അവർക്കായി ഒരുമിച്ചവരുടെ ഉള്ളുലച്ചു. പാലസ്തീൻ ഐക്യദാർഢ്യ പരിപാടിയിലാണു ഇസ്രയേൽ യുദ്ധത്തിൽ കൊല്ലപ്പെട്ട
കുരുന്നുകളുടെ പേരുകൾ മുഴങ്ങിക്കേട്ടത്. 1500 കുട്ടികളുടെ പേരുകൾ സാമൂഹിക, സാംസ്കാരിക രാഷ്ട്രീയ മേഖലയിലെ പ്രമുഖർ ചേർന്ന് വായിച്ചു.
സാഹിത്യകാരൻ എൻ.എസ്.
മാധവൻ, ശശികുമാർ, നടൻ പ്രകാശ് രാജ് എന്നിവർ വിഡിയോ സന്ദേശം നൽകി. സി.ആർ.രാജീവ് രചനയും ആലാപനവും നിർവഹിച്ച ‘ഇതാണ് ഗാസ’ കവിതയോടെയാണ് പരിപാടിക്ക് തുടക്കമായത്. ഗാനാവതരണങ്ങൾ, കവിതാലാപനങ്ങൾ, ഏകപാത്ര അഭിനയം, യുദ്ധവും സമാധാനവും, ഗാസ മോണലോഗ് എന്നീ ലഘു നാടകങ്ങൾ, സംഗീത സമന്വയം, വയലിൻ സോളോ, മാജിക് തുടങ്ങിയ കലാവിഷ്കാരങ്ങൾ പാലസ്തീനു വേണ്ടി അവതരിപ്പിച്ചു.
ഗാസയിലെ ക്രൂരതകൾ ചിത്രീകരിക്കുന്ന 40 ഫോട്ടോകളുടെയും ചിത്രങ്ങളുടെയും പ്രദർശനം, ശ്രീജാ പള്ളം, പി.എസ്.ജലജ, രമണൻ, ദുർഗ മാലതി, ഛായാനാഥൻ, ഉണ്ണിക്കൃഷ്ണൻ നെന്മാറ ഉൾപ്പെടെയുള്ളവരുടെ തത്സമയ ചിത്രരചന എന്നിവ നടത്തി.
ചിന്ത രവി ഫൗണ്ടേഷൻ, പുരോഗമന കലാസാഹിത്യ സംഘം, ജില്ലാ ലൈബ്രറി കൗൺസിൽ, സ്വരലയ, യുവകലാ സാഹിതി, സംസ്കാര സാഹിതി, വനിതാ സാഹിതി ഉൾപ്പെടെയുള്ള സാംസ്കാരിക, സർവീസ് സംഘടനകളാണ് ചേർന്നാണ് പരിപാടി നടത്തിയത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]