പാലക്കാട് ∙ പേരാമ്പ്രയിൽ ഷാഫി പറമ്പിൽ എംപിക്കു നേരെയുണ്ടായ പൊലീസ് മർദനത്തിൽ പ്രതിഷേധിച്ച് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സുൽത്താൻപേട്ട ജംക്ഷൻ ഉപരോധിച്ചു.പ്രവർത്തകർ പൊലീസുമായി വാക്കേറ്റവുമുണ്ടായി.
ജംക്ഷനിലെ നാലു റോഡിലും പ്രവർത്തകർ കുത്തിയിരുന്ന് പ്രതിഷേധിച്ചിട്ടും പൊലീസ് അറസ്റ്റ് ചെയ്തു മാറ്റാതായതോടെ അരമണിക്കൂറിലേറെ നേരം പൊരിവെയിലത്ത് യാത്രക്കാർ വലഞ്ഞു. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണു ഡിസിസി ഓഫിസിൽ നിന്നു പ്രകടനം ആരംഭിച്ചത്.
സുൽത്താൻപേട്ട ജംക്ഷനിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ചു.
പ്രതിഷേധ യോഗത്തിന്റെ ഉദ്ഘാടനത്തിനു ശേഷം താരേക്കാട്ടേക്കു പോകുന്ന ഭാഗത്തെ റോഡിൽ പ്രവർത്തകർ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
റോഡ് ഉപരോധിച്ച് പത്തു മിനിറ്റ് കഴിഞ്ഞിട്ടും പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കാതായതോടെ നാലു വശത്തേക്കുള്ള റോഡിലും പ്രവർത്തകർ വാഹനങ്ങൾ കടത്തിവിടാതെ കുത്തിയിരുന്നു. എന്നാൽ ഈ സമയം കടന്നുവന്ന രണ്ടു ആംബുലൻസുകൾക്ക് പ്രവർത്തകർ ഉടൻ തന്നെ വഴിയൊരുക്കി കൊടുക്കുകയും ചെയ്തു.ജംക്ഷനിൽ നിർത്തിയിട്ടിരുന്ന പൊലീസ് ജീപ്പ് മാറ്റണമെന്നാവശ്യപ്പെട്ട് പ്രവർത്തകർ പൊലീസിനോട് തട്ടിക്കയറി.
40 മിനിറ്റുകൾക്കു ശേഷം സമരം അവസാനിപ്പിച്ച് പ്രവർത്തകർ സ്വമേധയാ പിരിഞ്ഞു പോയി.
കെപിസിസി ജനറൽ സെക്രട്ടറി സി.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി.വി.സതീഷ് അധ്യക്ഷനായി.
യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ.എസ്.ജയഘോഷ്, മണ്ഡലം പ്രസിഡന്റുമാരായ രമേശ് പുത്തൂർ, എസ്.സേവ്യർ, എസ്.എം.താഹ, അനിൽ ബാലൻ, നഗരസഭാംഗങ്ങളായ കെ.ഭവദാസ്, സുഭാഷ് യാക്കര, ഡി.ഷജിത്ത് കുമാർ, എഫ്.ബി.ബഷീർ, പി.എസ്.വിബിൻ, എസ്.സുജാത, നേതാക്കളായ സുധാകരൻ പ്ലക്കാട്ട്, പി.എച്ച്.മുസ്തഫ, ഹരിദാസ് മച്ചിങ്ങൽ, ഗൗജ വിജയകുമാർ, ശ്യാം ദേവദാസ്, കെ.ആർ.ശരരാജ്, സി.നിഖിൽ, എസ്.രമേശ്, ഫ്രിന്റോ ഫ്രാൻസിസ്, വി.മോഹൻ, എ.എം.അബ്ദുല്ല, അബു പാലക്കാടൻ, ജവാഹർ രാജ്, വി.ആറുമുഖൻ, പ്രഭുൽ കുമാർ, എസ്.രവീന്ദ്രൻ, എന്നിവർ പങ്കെടുത്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]