പാലക്കാട് ∙ കേന്ദ്രം നെല്ലിന്റെ താങ്ങുവില കിലോയ്ക്ക് 69 പൈസ വർധിപ്പിച്ച് 23.69 രൂപയാക്കിയിട്ടുണ്ട്. മേയ് മാസത്തിലായിരുന്നു പ്രഖ്യാപനം.
ഇനി കേരളമാണു സ്വന്തം വിഹിതം ചേർത്തു സംസ്ഥാനത്തെ സംഭരണ വില പ്രഖ്യാപിക്കേണ്ടത്. ഇതിനായി കാത്തിരിക്കുകയാണു നെൽക്കർഷകർ.
ഒന്നാംവിള കൊയ്ത്തിനു തുടക്കമായിട്ടും സംഭരണ വില പ്രഖ്യാപനം വൈകുകയാണ്. ഇത്തവണയെങ്കിലും കേരളം സംഭരണ വില വർധിപ്പിക്കണമെന്നാണ് കർഷകരുടെ ആവശ്യം. കഴിഞ്ഞ സീസണിൽ കിലോയ്ക്ക് 28.20 രൂപയ്ക്കാണ് സപ്ലൈകോ നെല്ലെടുത്തത്.
ഇതിൽ 23 രൂപ കേന്ദ്രവിഹിതമായിരുന്നു. 5.20 രൂപയാണു സംസ്ഥാന വിഹിതം.
പുറമേ ക്വിന്റലിനു 12 രൂപ കൈകാര്യച്ചെലവായും നൽകുന്നുണ്ട്.
കേന്ദ്രവർധന അതേപടി നൽകിയാൽ 28.89 രൂപയാകും വെട്ടിയാൽ 28.20 രൂപ
കിലോയ്ക്ക് 23.69 രൂപയെന്ന കേന്ദ്രതാങ്ങുവില ഈ സീസൺ മുതൽ പ്രാബല്യത്തിലാകും. മുൻവർഷങ്ങളിൽ കേന്ദ്രം താങ്ങുവില വർധിപ്പിക്കുമ്പോൾ സംസ്ഥാനം അതിനനുസരിച്ചുള്ള തുക സ്വന്തം വിഹിതത്തിൽ നിന്നു വെട്ടിക്കുറയ്ക്കുകയാണു ചെയ്യുന്നത്.
ഇതേത്തുടർന്നു കേന്ദ്രതാങ്ങുവില വർധനയുടെ ഗുണം കൃഷിക്കാർക്കു കിട്ടുന്നില്ല. രാജ്യത്ത് ഉയർന്ന നിരക്കിൽ നെല്ലെടുക്കുന്നതു കേരളത്തിലാണെന്നാണ് സംസ്ഥാന സർക്കാരിന്റെ ന്യായീകരണം.
കേന്ദ്ര താങ്ങുവില വർധന കേരളം അതേപടി കൃഷിക്കാർക്കു ലഭ്യമാക്കിയാൽ സംസ്ഥാനത്തു നെല്ലുവില 28.89 രൂപയാകും. കേന്ദ്രവർധനയ്ക്കനുസരിച്ച് കേരളം സ്വന്തം വിഹിതം കൂടി വർധിപ്പിച്ചാൽ ഇതിലും ഉയർന്ന തുക കൃഷിക്കാർക്കു ലഭിക്കും. അതല്ല കേന്ദ്രവിഹിതത്തിനനുസരിച്ചു സംസ്ഥാനം സ്വന്തം പ്രോത്സാഹന വിഹിതം വെട്ടിക്കുറച്ചാൽ കർഷകർക്കു ലഭിക്കുക 28.20 രൂപയാകും.
അതേ സമയം സംസ്ഥാന വിഹിതം കിലോയ്ക്ക് 5.20 രൂപയിൽ നിന്നു 4.51 രൂപയായി കുറയും.
കർഷകർ പ്രതീക്ഷയിലും ആശങ്കയിലും
തദ്ദേശ, നിയമസഭ തിരഞ്ഞെടുപ്പുകൾ അടുത്തു വരുന്നതിനാൽ ഇത്തവണയെങ്കിലും കേരളം നെല്ലിന്റെ സംഭരണ വില വർധിപ്പിക്കുന്ന പ്രതീക്ഷയിലാണു കർഷകർ. മുൻ സീസണുകളിൽ സംസ്ഥാന വിഹിതം വെട്ടിക്കുറയ്ക്കുന്നതിൽ കർഷകർ കടുത്ത അതൃപ്തി അറിയിച്ചിരുന്നു. അതേ സമയം നെല്ലുവില വർധയിൽ സംസ്ഥാനം ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. നെല്ലുസംഭരണം കേന്ദ്ര നടപടിയെന്നും കേരളത്തിലെ സാഹചര്യം കണക്കിലെടുത്തു കേന്ദ്രം കിലോയ്ക്ക് 40 രൂപയെങ്കിലും താങ്ങുവില നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നുമാണ് കൃഷി, സപ്ലൈകോ മന്ത്രിമാരുടെ നിലപാട്.
ഏറ്റവും ചുരുങ്ങിയത് 30 രൂപയെങ്കിലും നൽകണമെന്നും ഇവർ ആവശ്യപ്പെടുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]