അകത്തേത്തറ ∙ നടക്കാവ് മേൽപാല നിർമാണത്തിന്റെ ഭാഗമായി റെയിൽവേ ട്രാക്കുകൾക്കു മുകളിൽ സ്ഥാപിച്ച ഗർഡറുകളിൽ കോൺക്രീറ്റിങ് പ്രവൃത്തി ആരംഭിച്ചു. ട്രാക്കിനു മുകളിൽ 6 ഗർഡറുകളാണു സ്ഥാപിച്ചിട്ടുള്ളത്.
ഇതിനു മുകളിൽ സ്റ്റീൽ പാളി പതിച്ച് അതിനു മുകളിലാണു കോൺക്രീറ്റിങ്. ഇതു പൂർത്തിയാക്കുന്നതോടൊപ്പം ട്രാക്കിന് ഇരുവശത്തുമുള്ള പാലം പണി കൂടി റെയിൽവേയുടെ നേതൃത്വത്തിലാണു നടത്തേണ്ടത്.
ഇതുൾപ്പെടെ റെയിൽവേയുടെ പ്രവൃത്തികൾ ഒക്ടോബറിൽ പൂർത്തിയാക്കുമെന്നാണ് ഉറപ്പ്. വശത്തുള്ള പാലം ഭാഗത്ത് സ്ഥാപിക്കാനുള്ള ഗർഡറുകളുടെ നിർമാണം പുരോഗതിയിലാണ്.
മറ്റു ജോലികൾക്ക് വേഗത പോരാ
ട്രാക്കിന് ഇരുവശത്തുമുള്ള പാലം ഭാഗം റെയിൽവേ പൂർത്തിയാക്കിയാലും ബാക്കി ഭാഗം നിർമിക്കേണ്ടതു റോഡ്സ് ആൻഡ് ബ്രിജസ് ഡവലപ്മെന്റ് കോർപറേഷനാണ്. ട്രാക്കിന് ഇരുവശത്തേക്കുമുള്ള പാലം ഭാഗത്തെ ബന്ധിപ്പിക്കേണ്ടതും ആർബിഡിസിയാണ്.
ഇത്തരം പ്രവൃത്തികൾക്കു വേണ്ടത്ര വേഗമില്ലെന്നു പരാതിയുണ്ട്. 2017 ഒക്ടോബർ 9നാണ് മേൽപാല നിർമാണത്തിനു തറക്കല്ലിട്ടത്.
2021 ജനുവരി 23നു നിർമാണ ഉദ്ഘാടനം നടത്തി. 2026 ആദ്യം നിർമാണം പൂർത്തിയാക്കുമെന്നാണ് ഇപ്പോഴത്തെ ഉറപ്പ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]