
നെന്മാറ∙ ഒന്നാംവിള നെൽക്കൃഷിയിൽ ഓലകരിച്ചിൽ വ്യാപിക്കുകയാണ്. ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ നെന്മാറ, അയിലൂർ, എലവഞ്ചേരി തുടങ്ങിയ മേഖലകളിൽ വ്യാപിച്ച ഈ രോഗബാധയ്ക്കെതിരെ കർഷകർ നടത്തുന്ന പ്രതിരോധ പ്രവർത്തനം ഫലം കാണുന്നില്ല.
കൃഷി ഉദ്യോഗസ്ഥർ നിർദേശിച്ചതനുസരിച്ചു കർഷകർ പലവിധത്തിലുള്ള പരീക്ഷണം നടത്തിയെങ്കിലും ഫലം കാണുന്നില്ല. അയിലൂർ കയ്പഞ്ചേരി മേഖലയിലെ പാടങ്ങളിൽ രണ്ടു തവണ മരുന്നു തളിച്ചു നോക്കിയെങ്കിലും രോഗം കൂടുതൽ മേഖലകളിലേക്കു വ്യാപിക്കുന്നതായി കാണപ്പെട്ടു.
2 മാസം പ്രായമായ നെൽച്ചെടികളിലെ വലുപ്പം കൂടിയ ഓലകൾ കരിഞ്ഞു പോകുകയും വളർച്ച മുരടിക്കുകയും ചെയ്യുന്നു.
പാടങ്ങളിലെ വെള്ളത്തിൽ ബ്ലീച്ചിങ് പൗഡർ കിഴികെട്ടി ഇട്ടിട്ടും കീടനാശിനി പ്രയോഗിച്ചിട്ടും ഫലമുണ്ടായില്ല. മുൻകാലങ്ങളിൽ മരുന്നു തളിച്ചാൽ രണ്ടാഴ്ചയ്ക്കുള്ളിൽ പുതിയ ഓലകൾ വരാറുണ്ടായിരുന്നു.
പ്രതിരോധ പ്രവർത്തനം കർഷകർക്കു വലിയ ബാധ്യതയാകുകയാണ്. ഒരേക്കറിനു 2000 രൂപയിൽ അധികം ചെലവു വരുന്നുണ്ട്.
കാലാവസ്ഥയിലെ മാറ്റവും പതിവിൽ കൂടുതൽ മഴ പെയ്തതുമാണു രോഗം കൂടുതൽ വ്യാപിക്കാൻ ഇടയാക്കിയതെന്നു വിദഗ്ധർ വിലയിരുത്തുന്നു.
ബ്ലീച്ചിങ് പൗഡർ 100 ഗ്രാമിന്റെ 20 ചെറിയ കിഴികളിലാക്കി ഓലകരിച്ചിൽ കാണുന്ന നുരികൾക്കു ചുറ്റും വെള്ളം ഒഴുകിപ്പോകുന്ന ഭാഗത്തും വയ്ക്കണമെന്നാണു കൃഷി ഉദ്യോഗസ്ഥരുടെ ഒരു നിർദേശം.രോഗലക്ഷണം അധികമായി കാണാത്ത പാടങ്ങളിൽ 10 ഗ്രാം സുഡോമോണസ് എന്ന മിത്ര ബാക്ടീരിയ ഒരു കിലോ ചാണകം 10 ലീറ്റർ വെള്ളത്തിൽ കലർത്തിയ ലായനി നന്നായി തളിച്ചു കൊടുക്കണം.രോഗം രൂക്ഷമാകുന്ന സാഹചര്യത്തിൽ ബിഎസിടി 805 എന്ന മരുന്ന് ഏക്കറിന് 6 പാക്കറ്റ് 120 ലീറ്റർ വെള്ളത്തിൽ എന്ന തോതിൽ രോഗം കാണുന്ന ഭാഗങ്ങളിൽ മാത്രം തളിച്ചു കൊടുക്കണം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]