
മലമ്പുഴ ∙ ഉദ്യാനത്തിനു സമീപം മദ്യപൻ ഓടിച്ച കാർ നിയന്ത്രണംവിട്ട് മരത്തിലിടിച്ചു തകർന്നു. വിനോദ സഞ്ചാരികളും വിദ്യാർഥികളും വ്യാപാരികളും ഉൾപ്പെടെ രക്ഷപ്പെട്ടതു തലനാരിഴയ്ക്ക്.
ഇന്നലെ ഉച്ചയോടെയാണു സംഭവം. മദ്യപിച്ച് അമിത വേഗത്തിൽ കാറോടിച്ച യുവാവ് മലമ്പുഴ ഉദ്യാനത്തിനു മുന്നിൽ ഭീതി പടർത്തുകയായിരുന്നു.
വിദ്യാർഥികൾ ഉൾപ്പെടെ ബസ് കാത്തു നിന്ന ഇടത്തേക്കാണ് ആദ്യം കാർ അമിത വേഗത്തിലെത്തിയത്. വിദ്യാർഥികൾ ഓടി മാറിയതു രക്ഷയായി.
പിന്നീട് ഇരുചക്ര വാഹനങ്ങളെയും ഇടിക്കാൻ ശ്രമിച്ചു. 20 മിനിറ്റ് നേരം ഭീതി പടർത്തിയശേഷം കാർ മരത്തിലിടിച്ചു നിന്നു.
ഡ്രൈവറെ മലമ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും പേരു വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]