
പാലക്കാട് ∙ നിർമാണം പൂർത്തിയാക്കിയ മുനിസിപ്പൽ ബസ് സ്റ്റാൻഡ് പൂർണ തോതിൽ പ്രവർത്തന സജ്ജമാക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു നഗരസഭ മോട്ടർ വാഹന വകുപ്പിനു കത്തു നൽകി.യാഡിൽ ബസുകൾ സുരക്ഷിതമായി നിർത്താൻ സ്റ്റോപ്പർ, യാത്രക്കാർക്കു കൂടുതൽ ഇരിപ്പിടങ്ങൾ, പൊലീസ് എയ്ഡ് പോസ്റ്റ്, കുഞ്ഞുങ്ങൾക്കു പാലു കൊടുക്കാൻ ഫീഡിങ് റൂം ഉൾപ്പെടെ മോട്ടർ വാഹന വകുപ്പു നിർദേശിച്ച ബാക്കി പ്രവൃത്തികളെല്ലാം പൂർത്തിയാക്കിയ ശേഷമാണു നഗരസഭ കത്തു നൽകിയിട്ടുള്ളത്. കൂടുതൽ വഴിവിളക്കുകൾ സ്ഥാപിച്ചു വെളിച്ചക്കുറവും പരിഹരിച്ചിട്ടുണ്ട്.ഉദ്ഘാടനത്തിനു തീയതി നിശ്ചയിക്കാൻ വി.കെ.ശ്രീകണ്ഠൻ എംപിയുടെയും നഗരസഭാധ്യക്ഷ പ്രമീളാ ശശിധരന്റെയും നേതൃത്വത്തിൽ അടുത്ത ദിവസം യോഗം ചേരും.
ഓണത്തിനു മുൻപു സ്റ്റാൻഡ് പൂർണതോതിൽ തുറന്നു കൊടുക്കാനാണു ലക്ഷ്യമിടുന്നത്.
എംപിയുടെ ആസ്തി വികസന ഫണ്ടിൽ നിന്നനുവദിച്ച 2.26 കോടി രൂപ ചെലവിലാണു ബസ് ടെർമിനൽ നിർമിച്ചിട്ടുള്ളത്.യാഡ് നിർമാണം ഉൾപ്പെടെ പൂർത്തിയാക്കിയതു നഗരസഭയാണ്.സ്റ്റാൻഡ് തുറന്നു കൊടുക്കുന്നതു വൈകാൻ കാരണം മോട്ടർ വാഹന വകുപ്പെന്നു നഗരസഭാ യോഗം വിമർശിച്ചിരുന്നു.ഇതേ വിമർശനം വ്യാപാരികളും ഉന്നയിച്ചിട്ടുണ്ട്. സ്റ്റാൻഡ് തുറന്നു കൊടുക്കാൻ മോട്ടർ വാഹന വകുപ്പ് എല്ലാ നടപടിയും സ്വീകരിക്കുമെന്നു മന്ത്രി കെ.ബി.ഗണേഷ്കുമാർ പാലക്കാട്ടെത്തിയപ്പോൾ വ്യക്തമാക്കിയിരുന്നു.
ഇതിനു വിരുദ്ധമായാണു മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ നിലപാടെന്നാണു പരാതി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]