
ഇന്നും നാളെയും ജലവിതരണം തടസ്സപ്പെടും
ചെർപ്പുളശ്ശേരി ∙ നഗരസഭയിലെ കാവുവട്ടം ഭാഗത്ത് അമൃത് പദ്ധതിയുടെ പൈപ്പ് ലൈൻ ലിങ്കിങ് പ്രവൃത്തികൾ നടക്കുന്നതിനാൽ കാവുവട്ടം, വെള്ളോട്ടുകുർശ്ശി, മഞ്ചക്കൽ, എലിയപ്പറ്റ, ശാലേംകുന്ന് എന്നീ പ്രദേശങ്ങളിൽ ഇന്നും നാളെയും ജലവിതരണം തടസ്സപ്പെടുമെന്ന് വാട്ടർ അതോറിറ്റി ചെർപ്പുളശ്ശേരി സെക്ഷൻ അസി. എൻജിനീയർ അറിയിച്ചു.
അധ്യാപക ഒഴിവ്
ചെർപ്പുളശ്ശേരി ∙ മുന്നൂർക്കോട് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ സോഷ്യോളജി, മലയാളം എന്നീ എച്ച്എസ്എസ്ടി ജൂനിയർ തസ്തികകളിൽ അധ്യാപകരെ ആവശ്യമുണ്ട്.
കൂടിക്കാഴ്ച 25ന് രാവിലെ 10ന് സ്കൂൾ ഓഫിസിൽ.ആലത്തൂർ∙ എഎസ്എംഎം ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം അറബിക്, സോഷ്യൽ സയൻസ് എന്നിവയിൽ അധ്യാപകരുടെ താൽക്കാലിക ഒഴിവുണ്ട്. കൂടിക്കാഴ്ച 16നു 10.30നു സ്കൂളിൽ നടക്കും.
ഫോൺ: 9605522633.തെങ്കര ∙ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ മലയാളം ജൂനിയർ അധ്യാപക തസ്തികയിൽ താൽക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച 21നു രാവിലെ 10.30നു സ്കൂളിൽ നടത്തും. ഫോൺ: 9496293014.വണ്ടിത്താവളം ∙ പട്ടഞ്ചേരി ജിഎച്ച്എസ് സ്കൂളിൽ എച്ച്എസ്ടി ഫിസിക്കൽ സയൻസ് തസ്തികയിലേക്കു താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
യോഗ്യരായ ഉദ്യോഗാർഥികൾ 14നു രാവിലെ 10.30നു സ്കൂൾ ഓഫിസിൽ കൂടിക്കാഴ്ചയ്ക്ക് എത്തണമെന്നു പ്രധാനാധ്യാപിക അറിയിച്ചു.
ഭാരവാഹനങ്ങൾക്ക് നിയന്ത്രണം
പാലക്കാട് ∙ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി മേനോൻ പാറ-ചുള്ളിമട റോഡിൽ ഇന്നു മുതൽ ഭാരവാഹനങ്ങൾക്കു ഗതാഗത നിയന്ത്രണമുണ്ടാകും.
ഡിപ്ലോമ കോഴ്സ്
കുഴൽമന്ദം ∙ ഗവ.
മോഡൽ റസിഡൻഷ്യൽ പോളിടെക്നിക് കോളജിൽ സിവിൽ എൻജിനീയറിങ്, കംപ്യൂട്ടർ എൻജിനീയറിങ് ത്രിവത്സര ഡിപ്ലോമ കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പോട് അഡ്മിഷൻ ഇന്നുകൂടി. എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവർക്ക് polyadmission.org എന്ന വെബ്സൈറ്റ് വഴിയോ കോളജിൽ നേരിട്ടെത്തിയോ അപേക്ഷിക്കാം.
ഫോൺ: 8547005086. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]