
അധ്യാപക ഒഴിവ്
കുറ്റനാട് ∙ പെരിങ്ങോട് ഹൈസ്കൂളിൽ എച്ച്എസ്ടി ഗണിത വിഭാഗത്തിൽ താൽകാലിക അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച ചൊവ്വാഴ്ച രാവിലെ 11.30നു നടക്കും.
തൃത്താല ∙ മേഴത്തൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലിഷ്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്സ്, ജിയോളജി, ബോട്ടണി എന്നീ താൽക്കാലിക അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 15നു രാവിലെ 10നു നടക്കും.
അട്ടപ്പാടി∙ രാജീവ് ഗാന്ധി സ്മാരക ആർട്സ് ആൻഡ് സയൻസ് കോളജിൽ മലയാള വിഭാഗത്തിൽ 2 അതിഥി അധ്യാപക ഒഴിവുണ്ട്. ബിരുദാനന്തര ബിരുദവും നെറ്റ്/പിഎച്ച്ഡിയുമാണ് അടിസ്ഥാനയോഗ്യത.
നെറ്റ് ഉള്ളവരുടെ അഭാവത്തിൽ മറ്റുള്ളവരെ പരിഗണിക്കും. കൂടിക്കാഴ്ച: 15നു രാവിലെ 10ന്.
ഫോൺ: 04924 254142. സൗജന്യ കൂൺ പരിശീലന ക്ലാസ്
കല്ലടിക്കോട്∙ മഷ്റൂം ഗ്രോവേഴ്സ് അസോസിയേഷൻ 14നു കല്ലടിക്കോട് മൊറാർജി ഭവനിൽ സൗജന്യ കൂൺ പരിശീലന ക്ലാസ് നടത്തും.
പ്രവേശനം 20 പേർക്ക്. ഫോൺ: 9809279473.
മൂട്ട് കോർട്ട് മത്സരം: ഫൈനൽ ഇന്ന്
എലവഞ്ചേരി ∙ വി.ആർ.കൃഷ്ണനെഴുത്തച്ഛൻ ലോ കോളജിൽ സംഘടിപ്പിച്ച പ്രഥമ ദേശീയ മൂട്ട് കോർട്ട് മത്സരത്തിന്റെ ഫൈനൽ മത്സരം ഇന്ന് ഉച്ചയ്ക്ക് 2നു കോളജിൽ നടക്കും.
ഓൺലൈനായി നടന്ന പ്രാഥമിക റൗണ്ട് മത്സരങ്ങൾക്കു ശേഷമാണ് ഇന്നു കോളജിൽ സെമിഫൈനൽ, ഫൈനൽ മത്സരങ്ങൾ നടക്കുന്നത്. കേരള ഹൈക്കോടതി ജഡ്ജിമാരായ വി.എം.ശ്യാംകുമാർ, പി.എം.മനോജ്, കെ.വി.ജയകുമാർ എന്നിവർ വിധികർത്താക്കളാകും.
വൈകിട്ട് 5ന് സമാപന സമ്മേളനം നടക്കും. ഒന്നാം സ്ഥാനക്കാർക്ക് 50,000 രൂപയും റണ്ണേഴ്സിനു 30,000 രൂപയും സമ്മാനം നൽകും.
തൊഴിൽ രഹിത പ്രവാസികൾക്ക് വായ്പ
പാലക്കാട് ∙ പട്ടികജാതി – വർഗ വികസന കോർപറേഷൻ ജില്ലയിലെ പട്ടികജാതി – വർഗ വിഭാഗത്തിലെ തൊഴിൽരഹിത പ്രവാസികൾക്ക് വായ്പ നൽകുന്നു. സ്വയം തൊഴിലിനായി 5 ലക്ഷം രൂപയാണു വായ്പ.
താൽപര്യമുള്ള 18നും 55നും മധ്യേ പ്രായമുള്ളവർ കോർപറേഷന്റെ ജില്ലാ ഓഫിസിലെത്തണം. വിവരങ്ങൾക്ക്: 9400068509, 0491 2544411.
നായർ എജ്യുക്കേഷനൽ സൊസൈറ്റി വിദ്യാഭ്യാസ ധനസഹായം
പാലക്കാട് ∙ നായർ എജ്യുക്കേഷനൽ സൊസൈറ്റിയുടെ വിദ്യാഭ്യാസ ധനസഹായത്തിനു ജില്ലയിലെ നായർ സമുദായത്തിൽപെട്ട വിദ്യാർഥികൾക്ക് അപേക്ഷിക്കാം.എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് അപേക്ഷിക്കാം.
15നു മുൻപായി മാർക്ക് ലിസ്റ്റിന്റെ പകർപ്പ്, വരുമാനം തെളിയിക്കുന്ന രേഖകൾ, സ്ഥാപന മേധാവിയുടെ സർട്ടിഫിക്കറ്റ്, ഫോൺ നമ്പർ എന്നിവ സഹിതം എ.അരുൺ, എൻഇഎസ് സെക്രട്ടറി, അമേയ, കൊപ്പം, പാലക്കാട് – 678001 എന്ന വിലാസത്തിൽ അപേക്ഷ അയയ്ക്കണം. ഫോൺ: 9447422744.
ഗവ.
പോളിടെക്നിക് കോളജിൽ സ്പോട് അഡ്മിഷൻ
പാലക്കാട് ∙ ഗവ. പോളിടെക്നിക് കോളജിൽ വിവിധ കോഴ്സുകളിൽ സ്പോട് അഡ്മിഷൻ 14ന്.
വർക്കിങ് പ്രഫഷനൽ ഡിപ്ലോമയിൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ രാവിലെ 9 മുതൽ 10 വരെയും പാർട്ട് ടൈം ഡിപ്ലോമ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ രാവിലെ 10 മുതൽ 11 വരെയും സ്പോട് അഡ്മിഷനായി എത്തണം. അസ്സൽ സർട്ടിഫിക്കറ്റുകൾ കരുതണം.
0491 2572640. പാലക്കാട് ∙ ഗവ. പോളിടെക്നിക് കോളജിൽ ലാറ്ററൽ എൻട്രി ഐടിഐ– കെജിസിഇ ആൻഡ് പ്ലസ്ടു, വിഎച്ച്എസ്സി വിഭാഗത്തിൽ സ്പോട് അഡ്മിഷൻ 15ന്.
ഐടിഐ– കെജിസിഇ വിഭാഗത്തിൽ റാങ്ക് ലിസ്റ്റിൽ ഒന്നു മുതൽ ആയിരം റാങ്ക് വരെ രാവിലെ 9 മുതൽ 10 വരെയും, പ്ലസ്ടു – വിഎച്ച്എസ്ഇ വിഭാഗത്തിൽ ഒന്നു മുതൽ 2,500 റാങ്ക് വരെയുള്ളവർക്ക് രാവിലെ 9 മുതൽ 10 വരെയും, 2501 റാങ്ക് മുതൽ രാവിലെ 10.15 മുതൽ 11 വരെയുമാണ് സ്പോട് അഡ്മിഷൻ. പുതുതായി അപേക്ഷിച്ചവർക്കും സ്പോട് അഡ്മിഷന്റെ ഭാഗമാവാം.
വിവരങ്ങൾക്ക്: 0491 2572640. സിറ്റിങ് 14ന്
പെരുവെമ്പ് ∙ പഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുമായി ബന്ധപ്പെട്ടു 15 നു നടത്താനിരുന്ന ജില്ലാ ഓംബുഡ്സ്മാൻ പബ്ലിക് സിറ്റിങ് 14 തീയതിയിലേക്ക് മാറ്റി വച്ചതായി സെക്രട്ടറി അറിയിച്ചു.
പട്ടയമേള 15ന് യാക്കരയിൽ
പാലക്കാട് ∙ സംസ്ഥാന സർക്കാരിന്റെ ‘എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്’ എന്ന ലക്ഷ്യത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പട്ടയമേള 15ന് യാക്കര സുമംഗലി കല്യാണ മണ്ഡപത്തിൽ നടക്കും.ഉച്ചയ്ക്ക് 2.30ന് മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും. പാലക്കാട്, മലമ്പുഴ നിയോജക മണ്ഡലങ്ങളിലെ പട്ടയ വിതരണമാണ് മേളയിൽ നടക്കുക.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ അധ്യക്ഷനാകുന്ന ചടങ്ങിൽ എ.പ്രഭാകരൻ എംഎൽഎ പട്ടയവിതരണം നിർവഹിക്കും. വി.കെ.ശ്രീകണ്ഠൻ എംപി വിശിഷ്ടാതിഥിയാകും.
കുരുമുളകു വള്ളി സബ്സിഡിയോടെ ലഭിക്കും
കണ്ണാടി ∙ കൃഷി ഭവനിൽ കുരുമുളകു വള്ളികൾ (കരിമുണ്ട) 50% സബ്സിഡിയോടെ 4 രൂപ നിരക്കിൽ വിതരണത്തിന് എത്തിയിട്ടുണ്ട്.
ആവശ്യമുള്ളവർ അപേക്ഷയും നികുതി രസീതും സഹിതം എത്തണം. നേത്ര പരിശോധന ക്യാംപ് നടത്തും
ചിറ്റിലഞ്ചേരി∙ കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ മേലാർകോട് യൂണിറ്റ്, പാലക്കാട് ട്രിനിറ്റി കണ്ണാശുപത്രി എന്നിവ ഇന്ന് 9 മുതൽ പികെഎം എയുപി സ്കൂളിൽ സൗജന്യ നേത്ര പരിശോധന ക്യാംപ് നടത്തും.
ഫോൺ: 9746323253. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]