
തച്ചനാട്ടുകര ∙ നിപ്പ സ്ഥിരീകരിച്ച തച്ചനാട്ടുകര കിഴക്കുമ്പുറത്ത് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി, ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച് എന്നിവിടങ്ങളിൽ നിന്നുള്ള സംഘം പരിശോധന നടത്തി. നാഷനൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ജോയിന്റ് ഡയറക്ടർ ഡോ.പ്രണയ് കുമാർ വർമ, ഡോ.വിജേന്ദ്ര, ഡോ.ഇക്ര എന്നിവരുടെ നേതൃത്വത്തിൽ ജില്ലാ ഡപ്യൂട്ടി മെഡിക്കൽ ഓഫിസർ ഡോ.
കാവ്യ കരുണാകരൻ, ഡോ.അനൂപ്, ഡോ.റസാക്ക്, അഡീഷനൽ ഡയറക്ടർ ഓഫ് പബ്ലിക് ഹെൽത്ത് ഡോ. കെ.പി.റീത്ത, ആരോഗ്യം, മൃഗസംരക്ഷണം, പൊലീസ്, വനം എന്നീ വകുപ്പുകളുടെ ജില്ലാ അധികൃതർ, തച്ചനാട്ടുകര, കരിമ്പുഴ പഞ്ചായത്തുകളിലെ ആരോഗ്യവകുപ്പ് അധികൃതർ, ജനപ്രതിനിധികൾ എന്നിവരെ ഉൾപ്പെടുത്തി മണ്ണാർക്കാട്ട് നടത്തിയ അവലോകന യോഗത്തിനു ശേഷമാണ് തച്ചനാട്ടുകരയിലെത്തിയത്.
രോഗം സ്ഥിരീകരിച്ച യുവതിയുടെ വീടും പരിസരവും, റൂട്ട് മാപ്പിൽ ഉൾപ്പെട്ട
മണ്ണാർക്കാട് നഴ്സിങ് ഹോം, പാലോട് മെഡി സെന്റർ, കരിങ്കല്ലത്താണി ഇസാഫ് പോളി ക്ലിനിക് എന്നിവിടങ്ങൾ സന്ദർശിച്ച് ആദ്യ ലക്ഷണങ്ങൾ, വവ്വാലുകളുടെ സാന്നിധ്യം, സമീപകാലത്തുണ്ടായ രോഗങ്ങൾ എന്നീ വിവരങ്ങൾ ശേഖരിച്ചു. പഞ്ചായത്ത് അധ്യക്ഷൻ കെ.പി.എം.സലീം, ഹെൽത്ത് ഇൻസ്പെക്ടർ എ.പ്രിയൻ, നാട്ടുകൽ എസ്എച്ച്ഒ എ.ഹബീബുല്ല, വനംവകുപ്പ് അധികൃതർ എന്നിവരും ഒപ്പമുണ്ടായിരുന്നു.
ഇന്ന് കിഴക്കുമ്പുറത്ത് വവ്വാലുകളെ പിടികൂടി സ്രവം എടുക്കും. ഇതിനായി പരിശീലനം ലഭിച്ചവരെയും പ്രത്യേക സജ്ജീകരണങ്ങളും പുണെയിൽ നിന്ന് എത്തിച്ചിട്ടുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]