തച്ചനാട്ടുകര ∙ ജില്ലയിൽ പുതിയ നിപ്പ കേസുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെടാത്തത് ആശ്വാസമായി. കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണങ്ങളിൽ നിലവിൽ മാറ്റമില്ല.
പാലക്കാട് മെഡിക്കൽ കോളജിൽ ഐസലേഷനിൽ കഴിയുന്ന അഞ്ചു പേരുടെ പുനർ സാംപിൾ പരിശോധനാ ഫലവും നെഗറ്റീവാണ്. ജില്ലയിൽ 178 പേരാണ് സമ്പർക്കപ്പട്ടികയിലുള്ളത്.
3020 വീടുകളിൽ സർവേ നടത്തി. ജില്ലാ മാനസികാരോഗ്യ വിഭാഗം 328 പേർക്ക് ടെലി കൗൺസലിങ് നൽകി.
പാലക്കാട് മെഡിക്കൽ കോളജിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ സെല്ലും ഏർപ്പെടുത്തി. കണ്ടെയ്ൻമെന്റ് സോൺ പ്രദേശത്തു നിന്നു കഴിഞ്ഞദിവസങ്ങളിൽ ചത്ത നിലയിൽ കണ്ടെത്തിയ നായ്ക്കളിൽ നിന്നു സ്രവം എടുത്ത് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
ഒരു നായയുടെ അഞ്ച് ടിഷ്യൂ സാംപിളുകൾ, 27 സീറം സാംപിളുകൾ, ചത്തനിലയിൽ കണ്ടെത്തിയ രണ്ടു വവ്വാലുകളുടെ സാംപിൾ എന്നിവ ഭോപാൽ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസസിലേക്ക് അയച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]