
ഷൊർണൂർ ∙ റെയിൽവേ സ്റ്റേഷൻ നവീകരണത്തിന്റെ ഭാഗമായി പ്ലാറ്റ്ഫോമുകളിലെ പഴയ കെട്ടിടങ്ങൾ പൊളിച്ചു മാറ്റാൻ റെയിൽവേ തീരുമാനം. റെയിൽവേ സ്റ്റേഷനിലെ 4,5,6 പ്ലാറ്റ്ഫോമുകളിലുള്ള പഴയ കെട്ടിടങ്ങളാണു പൊളിക്കുന്നത്.
നിലവിലെ കെട്ടിടങ്ങളിലെ വിവിധ ഓഫിസുകൾ മുൻപ് ആർഎംഎസ് ഓഫിസ് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലേക്കു മാറ്റും. യാത്രക്കാർക്കു കൂടുതൽ സൗകര്യം ഒരുക്കാനാണു കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്നതെന്നു റെയിൽവേ പറയുന്നു.പൊളിച്ചു മാറ്റുന്ന ഭാഗങ്ങളിൽ യാത്രക്കാർക്കു കൂടുതൽ ഇരിപ്പിടങ്ങൾ ഒരുക്കും.
കച്ചവട സ്റ്റാളുകളും വർധിപ്പിക്കും.
3 പ്ലാറ്റ്ഫോമുകളിൽ പത്തിലധികം മുറികളാണു പഴയ കെട്ടിടത്തിലുള്ളത്.
കെട്ടിടങ്ങൾ നീക്കുന്നതോടെ പ്ലാറ്റ്ഫോമുകളുടെ വീതിയും വർധിക്കും.4,5 പ്ലാറ്റ്ഫോമുകളിൽ ഇരുഭാഗത്തും കെട്ടിടങ്ങൾ ഉള്ളതിനാൽ യാത്രക്കാർക്ക് ഇരിക്കാനുള്ള സൗകര്യം കുറവാണ്. 6,7 പ്ലാറ്റ്ഫോമുകളിൽ മാത്രമാണു പഴയ കെട്ടിടങ്ങളുടെ എണ്ണം കുറവുള്ളത്.
ആർഎംഎസ് ഓഫിസ് സ്ഥിതി ചെയ്തിരുന്ന കെട്ടിടത്തിൽ തന്നെ ഇത്രയധികം ഓഫിസുകൾക്കു സൗകര്യങ്ങൾ ഉണ്ട്. ഷൊർണൂർ റെയിൽവേ പൊലീസ് സ്റ്റേഷനു മറ്റൊരു കെട്ടിടം ആവശ്യപ്പെട്ടെങ്കിലും റെയിൽവേ ആവശ്യം അംഗീകരിച്ചില്ല.പ്ലാറ്റ്ഫോം നവീകരണം പൂർത്തിയാകുന്നതോടെ യാത്രക്കാർക്കു കൂടുതൽ സൗകര്യങ്ങൾ ഒരുങ്ങും എന്നാണു റെയിൽവേ പറയുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]