
പാലക്കാട് ജില്ലയിൽ ഇന്ന് (12-06-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അധ്യാപക ഒഴിവ്
കുഴൽമന്ദം ∙ മാത്തൂർ സിഎഫ്ഡി വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ വിഎച്ച്എസ്സി നോൺ വൊക്കേഷനൽ, കെമിസ്ട്രി (ജൂനിയർ) അധ്യാപക ഒഴിവുകളുണ്ട്. കൂടിക്കാഴ്ച നാളെ രാവിലെ 10ന്. 9495448848.
കുഴൽമന്ദം ∙ വെള്ളപ്പാറയിലെ കുഴൽമന്ദം ഗവ.ഹൈസ്കൂളിൽ എൽപിഎസ്ടി, എച്ച്എസ്ടി (ഇംഗ്ലിഷ്) വിഭാഗങ്ങളിൽ ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച നാളെ രാവിലെ 10.30നു സ്കൂൾ ഓഫിസിൽ. അസ്സൽ രേഖകൾ സഹിതം നേരിട്ട് എത്തണം. 9947858380.
കല്ലടിക്കോട്∙ കരിമ്പ ഗവ.ഹയർ സെക്കൻഡറി സ്കൂൾ ഹയർ സെക്കൻഡറി വിഭാഗത്തിൽ കംപ്യൂട്ടർ ആപ്ലിക്കേഷൻ (ജൂനിയർ) അധ്യാപക താൽക്കാലിക ഒഴിവ്. യോഗ്യരായ ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 16നു രാവിലെ 10നു സ്കൂൾ ഓഫിസിൽ എത്തണം.
ചെർപ്പുളശ്ശേരി ∙ മാരായമംഗലം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ എച്ച്എസ്എസ്ടി ജൂനിയർ അറബിക്, മാത്തമാറ്റിക്സ്, സുവോളജി വിഷയങ്ങളിൽ ഗെസ്റ്റ് അധ്യാപകരെ നിയമിക്കും. കൂടിക്കാഴ്ച 16ന് രാവിലെ 10ന് ഹയർ സെക്കൻഡറി ഓഫിസിൽ.
ചെർപ്പുളശ്ശേരി ∙ വീരമംഗലം ജിഎംഎൽപി സ്കൂളിൽ താൽക്കാലിക ഒഴിവിലേക്ക് (എൽപിഎസ്ടി) ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകനെ നിയമിക്കും. കൂടിക്കാഴ്ച 17ന് രാവിലെ 10ന് സ്കൂൾ ഓഫിസിൽ.
അനങ്ങനടി ∙ ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി ജൂനിയർ വിഭാഗത്തിൽ ചരിത്രാധ്യാപക ഒഴിവിൽ താൽക്കാലിക നിയമനം നൽകുന്നു. കൂടിക്കാഴ്ച നാളെ 2നു നടത്തും. സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.
പട്ടാമ്പി ∙ പട്ടാമ്പി ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ കൊമെഴ്സ് അധ്യാപക ഒഴിവുണ്ട്. 13ന് 11ന് കൂടിക്കാഴ്ച നടത്തുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
കോഴിപ്പാറ ∙ ഗവ. എൽപി സ്കൂളിൽ എൽപിഎസ്ടി മലയാളം, എൽപിഎസ്ടി തമിഴ് വിഷയങ്ങളിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച നാളെ രാവിലെ 10.30നു സ്കൂളിൽ.
ചിറ്റൂർ ∙ ഗവ.ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ മാത്സ്, ഹിന്ദി വിഷയങ്ങളിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 16ന് ഉച്ചയ്ക്കു 2നു സ്കൂളിൽ.
ഹെൽത്ത് വർക്കർ
കൂറ്റനാട് ∙ ചാലിശ്ശേരി ഗവ.ഹോമിയോ ആശുപത്രിയിൽ നാഷണൽ ആയുഷ് മിഷന് കീഴിൽ കരാർ അടിസ്ഥാനത്തിൽ മൾട്ടി പർപ്പസ് ഹെൽത്ത് വർക്കർ തസ്തികയിലേക്ക് ജിഎൻഎം യോഗ്യതയുളള നഴ്സുമാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രതിമാസം 15,000 രൂപയാണ് ശമ്പളം. പ്രായപരിധി 40 വയസ്സാണ് . 15ന് ഉച്ചക്ക് 1 മണിക്ക് മുൻപായി അപേക്ഷകൾ സമർപ്പിക്കണം. കൂടികാഴ്ച 18ന് ഉച്ചക്ക് 1 മണിക്ക് ഹോമിയോ ആശുപത്രിയിൽ വച്ച് നടക്കും.ഫോൺ : 04662255699, 8289937903
തുല്യത പരീക്ഷ
പാലക്കാട് ∙ സാക്ഷരതാ മിഷൻ അതോറിറ്റിയുടെ പത്താം ക്ലാസ്, ഹയർ സെക്കൻഡറി തുല്യത, പച്ചമലയാളം കോഴ്സുകളിലേക്കു 30നു മുൻപായി അപേക്ഷിക്കാം. 17 പൂർത്തിയായവർക്ക് പത്താം ക്ലാസ് തുല്യതയ്ക്കും 22 പൂർത്തിയായവർക്ക് ഹയർസെക്കൻഡറി തുല്യതയ്ക്കും അപേക്ഷിക്കാം. ഫോൺ : 9495739356.
കൗൺസലിങ് കോഴ്സ്
പാലക്കാട് ∙ ഫാമിലി വെൽനെസ് സെന്ററിൽ ബേസിക് കൗൺസലിങ് കോഴ്സിലേക്ക് അപേക്ഷിക്കാം. കൗൺസലിങ്ങിന്റെ അടിസ്ഥാന തത്വങ്ങൾ, സമീപനങ്ങൾ, പ്രായോഗികവിദ്യകൾ എന്നിവ കോഴ്സിൽ ഉൾപ്പെടുന്നു. 8903276739.
സെമിനാർ നാളെ
പാലക്കാട് ∙ കല്ലേക്കാട് വ്യാസ വിദ്യാപീഠവും ഇന്ത്യൻ സൊസൈറ്റി ഓഫ് ക്രിമിനോളജിയും അമൃത ഇന്റർനാഷനൽ സ്കൂൾ ഓഫ് ലോയും ചേർന്നു നാളെ രാവിലെ 9.45നു വ്യാസ വിദ്യാപീഠത്തിൽ നിയമ ബോധവൽക്കരണ സെമിനാർ നടത്തുന്നു. ലഹരി ഉപയോഗത്തെ തുടർന്നുണ്ടാകുന്ന ശാരീരിക– മാനസിക ആരോഗ്യ പ്രശ്നങ്ങളെ സംബന്ധിച്ചും വിദ്യാർഥികൾക്കു ക്ലാസ് നൽകും.
പിഎസ്സി വിജ്ഞാപനം റദ്ദാക്കി
പാലക്കാട് ∙ ജില്ലയിൽ പൊതു വിദ്യാഭ്യാസ വകുപ്പിലെ ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽപിഎസ് ഒന്നാം എൻസിഎ – ഒബിസി (കാറ്റഗറി 164/2024), ഒന്നാം എൻസിഎ – പട്ടികവർഗം (കാറ്റഗറി 165/2024) തസ്തികകളുടെ വിജ്ഞാപനം റദ്ദാക്കിയതായി പിഎസ്സി ജില്ലാ ഓഫിസർ അറിയിച്ചു. അപേക്ഷകരില്ലാത്തതിനാലാണു നടപടി.
മസ്റ്ററിങ് 24 മുതൽ
അകത്തേത്തറ ∙ സാമൂഹിക സുരക്ഷ പെൻഷൻ ഗുണഭോക്താക്കളുടെ മസ്റ്ററിങ് 24ന് ആരംഭിക്കും. മസ്റ്ററിങ് പൂർത്തിയാക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 24. ഫോൺ: 0491 2555171.
മിഴിവ് നേത്രദാന പദ്ധതിക്ക് പട്ടാമ്പിയിൽ തുടക്കം
പട്ടാമ്പി ∙ നേത്ര ദാനത്തിന് യോദ്ധാക്കളെ സൃഷ്ടിക്കാൻ മിഴിവ് നേത്രദാന പദ്ധതിക്ക് പട്ടാമ്പിയിൽ തുടക്കം കുറിച്ചതായി ലയൺസ് ക്ലബ് സോൺ ചെയർമാൻ കെ. മനോജ് അറിയിച്ചു. കണ്ണ് കാണാൻ മാത്രമല്ല, കണ്ണ് മറ്റൊരാളുടെ കാഴ്ചയാകണം. ആ ഉൾക്കാഴ്ചയുടെ യോദ്ധാക്കളാകാൻ യുവജനതയെ പ്രചോദിപ്പിക്കാൻ കൂടിയാണ് മിഴിവ് നേത്രദാന പദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു.
നേത്രദാനത്തിന്റെ പ്രാധാന്യം സമൂഹത്തിലും കുടുംബങ്ങളിലും സംഘടനകളിലും എത്തിക്കാൻ ലയൺസ് ക്യാംപസ് ക്ലബ്ബുകളിലൂടെ വിദ്യാർഥികളെ യോദ്ധാക്കളാക്കുന്നതാണ് പദ്ധതി. വെറും 15 മിനിറ്റ് കൊണ്ട് പൂർത്തിയാകുന്ന ഈ കർമ പരിപാടിയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന നേത്ര ബാങ്കുള്ള അരവിന്ദ് ഐ കെയർ സിസ്റ്റം (9443609277), അഹല്യ ഐ ഹോസ്പിറ്റൽ (9188954112), ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റൽ (9747115757)എന്നീ കണ്ണാശുപത്രികൾ ലയൺസുമായി സഹകരിക്കുമെന്നും ലയൺസ് ക്ലബ് സോൺ ചെയർമാൻ മനോജ് അറിയിച്ചു.
സൗജന്യ നേത്ര തിമിര ശസ്ത്രക്രിയ ക്യാംപ്
പട്ടാമ്പി ∙ പട്ടാമ്പി ചേംബർ ഓഫ് കൊമേഴ്സും കോയമ്പത്തൂർ അരവിന്ദ് കണ്ണാശുപത്രിയും ചേർന്ന് നടത്തുന്ന സൗജന്യ നേത്ര തിമിര ശസ്ത്രക്രിയ ക്യാംപ് 15ന് രാവിലെ 8 മുതൽ 12.30 വരെ ചേംബർ ഹൗസിൽ നടക്കുമെന്ന് ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് കെ.പി. കമാൽ അറിയിച്ചു. ഫോൺ. 9747213900
വിജയോത്സവം 14ന്
തിരുമിറ്റക്കോട് ∙ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കുന്നതിനു വേണ്ടി നെല്ലിക്കാട്ടിരി ജനകീയ വായനശാലയുടെ വിജയോത്സവം ശനിയാഴ്ച വൈകിട്ട് 3 മണിക്ക് ചെറുചാൽപ്പുറം എഎൽപി സ്ക്കൂളിൽ നടക്കും. തിരുമ്മിറ്റക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.സുഹറ ഉദ്ഘാടനം ചെയ്യും. തൃത്താല ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ കെ.പ്രസാദ് മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന തലത്തിൽ മികച്ച സംരംഭക ഗ്രൂപ്പിനുള്ള അവാർഡ് നേടിയ വടക്കെ വെള്ളടിക്കുന്ന് ഐശ്വര്യശ്രീ കുടുംബശ്രീ അംഗങ്ങളെയും സംസ്ഥാനതലത്തിൽ തിരുവാതിരക്കളി മത്സരത്തിൽ മോണിഷ ടാലന്റ് അവാർഡ് നേടിയ പാരിജാതം ടീം അംഗങ്ങളെയും ആദരിക്കും.
അണ്ടർ 13 സിലക്ഷൻ ചെസ് ചാംപ്യൻഷിപ് 28ന്
ഒറ്റപ്പാലം∙ സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ പാലക്കാട് ജില്ലാ അണ്ടർ 13 സിലക്ഷൻ ചെസ് ചാംപ്യൻഷിപ് 28ന് ഒറ്റപ്പാലത്തു നടത്തും. ബോയ്സ്, ഗേൾസ് വിഭാഗങ്ങളിലാണു ടൂർണമെന്റ്. ഇരുവിഭാഗങ്ങളിലും ആദ്യ 2 സ്ഥാനങ്ങൾ നേടുന്നവർ സംസ്ഥാന ചാംപ്യൻഷിപ്പിനു യോഗ്യത നേടും. സ്പോർട്സ് കൗൺസിലിന്റെ ചെസ് ടെക്നിക്കൽ കമ്മിറ്റി നേതൃത്വം നൽകുന്ന ടൂർണമെന്റാണിത്. വിവരങ്ങൾക്ക്: 9744882449, 9447467308, 9746061250.
എം ഫോർ മാരി സൗജന്യ പ്രൊഫൈൽ റജിസ്ട്രേഷൻ ഡ്രൈവ് നാളെ; വടക്കഞ്ചേരി മലയാള മനോരമ ന്യൂസ് ബ്യൂറോയിൽ
∙ മലയാള മനോരമയുടെ ഓൺലൈൻ മാട്രിമോണിയൽ പോർട്ടൽ എം ഫോർ മാരി ഡോട്ട് കോമിനെക്കുറിച്ചു കൂടുതൽ അറിയാനും പ്രൊഫൈലുകൾ റജിസ്റ്റർ ചെയ്യാനും സബ്സ്ക്രിപ്ഷൻ പാക്കേജുകൾ അപ്ഗ്രേഡ് ചെയ്യാനും അവസരം. നാളെ വടക്കഞ്ചേരി ഷാ ടവറിൽ ഉള്ള മലയാള മനോരമയുടെ ന്യൂസ് ബ്യൂറോയിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെയാണു റജിസ്ട്രേഷൻ ഡ്രൈവ്. വ്യക്തികളുടെ പ്രതീക്ഷകളെ അടിസ്ഥാനമാക്കി ജീവിതപങ്കാളികളെ കണ്ടെത്താൻ സഹായിക്കുന്ന മികച്ച മാച്ച് മേക്കിങ് അൽഗോരിതം എം ഫോർ മാരിക്കുണ്ട്. വെബ്സൈറ്റിലെ റജിസ്ട്രേഷൻ സുരക്ഷിതവും കർശനമായ സ്വകാര്യതാ നിയന്ത്രണങ്ങളുള്ളതുമാണ്. വിവരങ്ങൾക്ക്: 7356840333.