
ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; പെൺകുട്ടിയുടെ ഇടപെടലിൽ ഒഴിവായത് വൻദുരന്തം
പറളി ∙ ഓടിക്കൊണ്ടിരിക്കുന്ന സ്വകാര്യ ബസിലെ ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് അവശനിലയിലായ സംഭവം യാത്രക്കാരിയായ പെൺകുട്ടി കണ്ടക്ടറുടെ ശ്രദ്ധയിൽപ്പെടുത്തിയതിലൂടെ വലിയ ദുരന്തം ഒഴിവായി.പാലക്കാട്– ഒറ്റപ്പാലം റൂട്ടിലെ സ്വകാര്യ ബസിലെ ഡ്രൈവർ പറളി ചക്കാന്തറ സ്വദേശി ബിജു (55) ആണ് അവശനിലയിലായത്. തേനൂർ അത്താഴംപെറ്റയ്ക്കു സമീപം ഇന്നലെ രാവിലെ പതിനൊന്നരയോടെയാണു സംഭവം.
മുൻസീറ്റിൽ ഇരുന്നിരുന്ന പെൺകുട്ടി ഡ്രൈവർ അവശനിലയിലായത് ശ്രദ്ധയിൽപ്പെട്ട ഉടൻ കണ്ടക്ടർ ശ്രീജിത്തിനെ വിവരം അറിയിച്ചു.
ഇദ്ദേഹം ഉടൻ ഹാൻഡ് ബ്രേക്ക് ഉപയോഗിച്ച് ബസ് നിയന്ത്രിച്ചുനിർത്തി. ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു.
യാത്രക്കാരും നാട്ടുകാരും ചേർന്ന് ബിജുവിനെ ഉടൻ പറളിയിലെ സ്വകാര്യ ക്ലിനിക്കിലും തുടർന്ന് പാലക്കാട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]