ചെർപ്പുളശ്ശേരി ∙ താന്ത്രിക ക്രിയകൾക്കും ക്ഷേത്രകലകൾക്കും പ്രാധാന്യം നൽകിയുള്ള വെള്ളിനേഴി തൃപ്പുലിക്കൽ മഹാദേവക്ഷേത്രത്തിലെ ഏഴു ദിവസത്തെ ഉത്സവത്തിനു കൊടിയേറി. തന്ത്രി അണ്ടലാടിമന ഉണ്ണിനമ്പൂതിരിപ്പാട് മുഖ്യകാർമികനായി.
മേൽശാന്തി നരിക്കാട്ടിരി മന പ്രകാശൻ നമ്പൂതിരി സഹകാർമികത്വം വഹിച്ചു. രാവിലെ സമ്പൂർണ നാരായണീയ പാരായണം, വൈകിട്ട് നൃത്തസന്ധ്യ, കൈകൊട്ടിക്കളി, ‘കിരാതം’ കഥകളി എന്നിവയുണ്ടായി.
ഉത്സവാഘോഷത്തിന്റെ ഭാഗമായി ദിവസവും രാവിലെ പ്രഭാതകേളി, ശ്രീഭൂതബലി എഴുന്നള്ളിപ്പ്, നാഗസ്വരം, വിശേഷാൽപൂജകൾ, മൂന്നു നേരം പ്രസാദഊട്ട് എന്നിവ ഉണ്ടാകും.
11നു ‘കംസവധം’ കൃഷ്ണനാട്ടം, തായമ്പക, 12ന് അഷ്ടപദി, ചാക്യാർക്കൂത്ത്, തായമ്പക, 13ന് ഓട്ടൻതുള്ളൽ, പഞ്ചാരിമേളം, നൃത്തനൃത്യങ്ങൾ, പനമണ്ണ ശശിയും കല്ലൂർ ഉണ്ണിക്കൃഷ്ണനും നയിക്കുന്ന ഇരട്ടത്തായമ്പക എന്നിവ. 14നു പള്ളിവേട്ട
ആഘോഷിക്കും.
രാത്രി 7.30നു ചാമക്കുന്ന് ആലിൻചുവട്ടിൽ പള്ളിവേട്ട കഴിഞ്ഞുള്ള തിരിച്ചെഴുന്നള്ളിപ്പിനു കോങ്ങാട് രാധാകൃഷ്ണനും സംഘവും നയിക്കുന്ന പഞ്ചവാദ്യം അകമ്പടിയേകും.
ഓട്ടൻതുള്ളൽ, ചെത്തല്ലൂർ തപസ്യ മ്യൂസിക് ബാൻഡിന്റെ യോഗാ ഡാൻസ് എന്നിവയും അരങ്ങേറും. 15നാണ് പുഴയ്ക്കാറാട്ട്.
രാവിലെ 7.30നു മുറിയങ്കണ്ണിക്കടവിലെ ആറാട്ടു കഴിഞ്ഞു ഗജവീരന്റെയും പാണ്ടിമേളത്തിന്റെയും അകമ്പടിയോടെയുള്ള തിരിച്ചെഴുന്നള്ളിപ്പു പ്രദക്ഷിണം പൂർത്തിയാകുന്നതോടെയാണു സമാപനം. 11നു വെള്ളിനേഴി കലാഗ്രാമം ആദിനാദം ഭജൻസിന്റെ കരോക്കെ ഭക്തിഗാനമേളയും അരങ്ങേറും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

