വാൽപാറ ∙ അപകടാവസ്ഥയിലായ ചിന്നകല്ലാറിലെ തൂക്കുപാലം നോക്കുകുത്തിയായി. വിനോദ സഞ്ചാരികളെ ഏറെ ആകർഷിച്ചിരുന്ന തൂക്കുപാലത്തിനാണ് ഈ ഗതി.
ഇതു പൂർവ സ്ഥിതിയിലാക്കാൻ ഉടൻ നടപടി വേണമെന്നു നാട്ടുകാർ വനം വകുപ്പിനോട് ആവശ്യപ്പെട്ടു.
വാൽപാറയിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങൾ എല്ലാം വനം വകുപ്പിന്റെ കീഴിലാണ്. ഇതിൽ പ്രധാനമായും ചിന്നകല്ലാർ വെള്ളച്ചാട്ടം, നല്ലമുടി പൂഞ്ചോല, തലനാർ വ്യൂ ഈ സ്ഥലങ്ങളിൽ ഏതു നേരവും വിനോദ സഞ്ചാരികളുടെ വൻ തിരക്കാണ്.
ഇവിടെ ഒരാൾക്ക് 50 മുതൽ 100 രൂപ വരെ പ്രവേശന ഫീസ് നൽകണം. ക്യാമറയ്ക്കും വാഹനത്തിനും വേറെ.
ഓരോ ദിവസവും നൂറുകണക്കിനു സഞ്ചാരികളാണ് നാടിന്റെ നാനാ ഭാഗത്തു നിന്നും എത്താറുള്ളത്. എന്നാൽ, ഇവിടെ വരുന്ന സഞ്ചാരികൾക്കു വേണ്ടത്ര സൗകര്യങ്ങളൊന്നും തന്നെ വനം വകുപ്പ് ഒരുക്കിയിട്ടില്ല.
ആറേഴു പതിറ്റാണ്ടുകൾക്കു മുൻപു നിർമിച്ച തൂക്കുപാലത്തിന്റെ പല ഭാഗവും കേടുവന്നതിനാൽ സഞ്ചാരികൾ ഇതിലൂടെ കടന്നു പോകുവാൻ ഭയപ്പെടുകയാണ്.
വരുമാനം മാത്രം ലക്ഷ്യമിട്ടിരിക്കുന്ന വനം വകുപ്പ്, സഞ്ചാരികൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഒന്നും ചെയ്തിട്ടില്ലെന്നാണ് സഞ്ചാരികളുടെ പരാതി. ഇതേ അവസ്ഥയാണ് നല്ലമുടി പൂഞ്ചോലയിലും തലനാർ വ്യൂ പോയിന്റിലും.
ഇതുകാരണം ഇവിടെ വരുന്ന സഞ്ചാരികൾ നിരാശയോടെ മടങ്ങുകയാണ്.
വനം വകുപ്പ് എത്രയും വേഗം ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

