വാണിയംകുളം ∙ പികെ ദാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന് ബോംബ് ഭീഷണി. ബുധനാഴ്ച രാവിലെയാണ് മെഡിക്കൽ കോളജ് പ്രിൻസിപ്പലിനു മെയിലിലൂടെ ഭീഷണി സന്ദേശം ലഭിച്ചത്.
ഉച്ചയ്ക്കു 1.50 ന് ബോംബ് പൊട്ടും എന്നായിരുന്നു ഭീഷണി. വിവരം അറിയിച്ചതിനെ തുടർന്നു പൊലീസ് സ്ഥലത്തെത്തി വിശദമായ പരിശോധനകൾ നടത്തി. ഷൊർണൂരിൽ നിന്നുള്ള ഡോഗ് സ്ക്വാഡ്, ജില്ലാ ആസ്ഥാനത്തു നിന്നുള്ള ബോംബ് സ്ക്വാഡ്, പാലക്കാട് നിന്ന് സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി അടക്കമുള്ള ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തിയിരുന്നു.
അന്വേഷണത്തിൽ സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല.
തമിഴ്നാട്ടിൽ നിന്ന് ഐഎസ്ഐ സെല്ലിനായി സെയ്ന എന്ന പേരിലാണ് ഭീഷണി സന്ദേശം വന്നത്. സന്ദേശത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.
ഭീഷണി സന്ദേശത്തെ ഗൗരവമായാണ് കാണുന്നതെന്നും പൊലീസ് വിശദമായി അന്വേഷണം നടത്തുന്നതായും നെഹ്റു ഗ്രൂപ്പ് ചെയർമാനും മാനേജിങ് ട്രസ്റ്റിയുമായ അഡ്വ. ഡോ.
പി കൃഷ്ണദാസ് പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

