കിഴക്കഞ്ചേരി ∙ അവധിയില്ലാത്ത സേവനപാതയിലാണ് എളവംപാടം കുറുപ്പംകുടം സ്വദേശി വേലായുധൻ. റോഡരികിലെ മാലിന്യം നീക്കം ചെയ്തും ആളുകൾ അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികളും മറ്റും പെറുക്കി ചാക്കിലാക്കിയും നടത്തുന്ന ശുചീകരണപ്രവർത്തനം വേലായുധനു ദിനചര്യയാണ്.
പുലർച്ചെ തന്റെ സൈക്കിളുമായി വീട്ടിൽ നിന്നിറങ്ങുന്ന വേലായുധൻ മമ്പാട് മുതൽ വക്കാല വരെയുള്ള പ്രദേശങ്ങളിലെ എല്ലാ റോഡുകളിലൂടെയും പോകും.
ആഘോഷദിവസങ്ങളോ മഴയോ വെയിലോ ഒന്നും തന്റെ ജോലിക്ക് തടസ്സമല്ലെന്നും വഴിയോരങ്ങൾ വൃത്തിയായിരിക്കണമെന്നും വർഷങ്ങളായി താൻ ഈ പ്രവൃത്തി ചെയ്തുവരികയാണെന്നും വേലായുധൻ പറഞ്ഞു.
കാര്യമായ വരുമാനമൊന്നുമില്ലാത്ത വേലായുധന്റെ ഈ ശുചീകരണപ്രവർത്തനം കണക്കിലെടുത്തു തദ്ദേശ വകുപ്പ് നിശ്ചിത തുക എല്ലാ മാസവും സാമ്പത്തിക സഹായമായി നൽകണമെന്നു പഞ്ചായത്ത് അംഗം ഡിനോയ് കോമ്പാറ ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് പഞ്ചായത്തിനും മറ്റു വകുപ്പു മേധാവികൾക്കും മെംബർ കത്തു നൽകി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]