പാലക്കാട് ∙ കോഴിക്കോട് – പാലക്കാട് സ്പെഷൽ ട്രെയിൻ (06071) സർവീസ് ഡിസംബർ 31 വരെ നീട്ടി. ഈ മാസം 15 വരെയാണ് ട്രെയിൻ അനുവദിച്ചിരുന്നത്.
മികച്ച വരുമാനമുള്ള സർവീസ് ഫലപ്രദമെന്ന വിലയിരുത്തലിലാണു നടപടി. ഇതോടൊപ്പം പാലക്കാട്–കണ്ണൂർ (06031), കണ്ണൂർ–കോഴിക്കോട് (06032) ട്രെയിനുകളും ഡിസംബർ 31 വരെ നീട്ടിയിട്ടുണ്ട്.
കോഴിക്കോട്–പാലക്കാട് ട്രെയിനാണു മടക്കയാത്രയിൽ കണ്ണൂർ വരെ സർവീസ് നടത്തുന്നത്.
കോഴിക്കോട്– പാലക്കാട് റൂട്ടിൽ പകൽ മണിക്കൂറുകളോളം ട്രെയിൻ ഇല്ലാത്ത പ്രശ്നത്തിൽ മനോരമ ക്യാംപെയ്ൻ നടത്തിയിരുന്നു. തുടർന്നു കോഴിക്കോട്, മലപ്പുറം, പാലക്കാട് എംപിമാരും വിഷയത്തിൽ ഇടപെട്ടു.
ജൂൺ 23ന് ആഴ്ചയിൽ അഞ്ചുദിവസം അനുവദിച്ച സർവീസ് ജൂലൈ 10 മുതൽ ദിനംപ്രതിയാക്കി.
പാലക്കാട്ടു നിന്ന് ഉച്ചയ്ക്ക് 1.50 ന് പുറപ്പെടുന്ന ട്രെയിൻ കോഴിക്കോട്ട് 5.30നും കണ്ണൂരിൽ രാത്രി 7.25നും എത്തും. കണ്ണൂരിൽ നിന്നു രാവിലെ 7.40ന് ആരംഭിച്ച് 9.35ന് കോഴിക്കോട്ടും, കോഴിക്കോട്ടു നിന്ന് 10.10ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.05ന് പാലക്കാട്ടുമെത്തും.
പാലക്കാട്–കണ്ണൂർ, കണ്ണൂർ–കോഴിക്കോട് ട്രെയിനുകളുടെ സമയക്രമത്തിൽ ഒക്ടോബർ 22 മുതൽ മാറ്റം ഉണ്ടാകുമെന്ന് റെയിൽവേ അറിയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]