മലമ്പുഴ ഉദ്യാനം ഇന്നു മുതൽ അടച്ചിടും:
മലമ്പുഴ ∙ കേന്ദ്ര സർക്കാരിന്റെ സ്വദേശി ദർശൻ പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരണം നടക്കുന്നതിനാൽ മലമ്പുഴ ഉദ്യാനം ഇന്നു മുതൽ അടച്ചിടുമെന്നു ജലസേചന വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ഇനി അറിയിപ്പുണ്ടാകുന്നതു വരെ സന്ദർശകർക്കു പ്രവേശനമുണ്ടാകില്ല. ഫിഷറീസ് വകുപ്പിന്റെ മറൈൻ അക്വേറിയം, വനംവകുപ്പിന്റെ പാമ്പു വളർത്തൽ കേന്ദ്രം, ഡിടിപിസിയുടെ റോക്ക് ഗാർഡൻ, റോപ് വേ എന്നിവ തുറന്നു പ്രവർത്തിക്കും.
താൽക്കാലിക അധ്യാപക ഒഴിവ്
കുമരനല്ലൂർ ∙ കുമരനല്ലൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ബോട്ടണി അധ്യാപകന്റെ താൽക്കാലിക ഒഴിവുണ്ട്.
കൂടിക്കാഴ്ച 15ന് കാലത്ത് 10ന്.
അധ്യാപക ഒഴിവ്:കൂടിക്കാഴ്ച ഇന്ന്
എടത്തനാട്ടുകര ∙ ചളവ ഗവ.യുപി സ്കൂളിൽ എൽപിഎസ്ടി മലയാളം തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച ഇന്ന് രാവിലെ 11 ന് സ്കൂളിൽ നടക്കും. മുതലമട
∙ ചള്ള ജിഎൽപി സ്കൂളിൽ അധ്യാപക ഒഴിവിലേക്കു ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്താനുള്ള കൂടിക്കാഴ്ച നാളെ രാവിലെ 10.30നു സ്കൂൾ ഓഫിസിൽ നടക്കും. നെന്മാറ∙ ഗവ.ഗേൾസ് സ്കൂളിൽ ഹൈസ്കൂൾ വിഭാഗം ഇംഗ്ലിഷ് അധ്യാപക ഒഴിവുണ്ട്.
കൂടിക്കാഴ്ച 15നു രാവിലെ 10ന്.
പൊതുയോഗം ഇന്ന്
അലനല്ലൂർ ∙ അമ്പലപ്പാറ റബർ ഉൽപാദക സംഘത്തിന്റെ വാർഷിക പൊതുയോഗം ഇന്ന് രാവിലെ 11 ന് സംഘം ട്രെയ്നിങ് ഹാളിൽ നടക്കും.
ഡോക്ടർ നിയമനം
മുതലമട ∙ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ താൽക്കാലിക ഡോക്ടർ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു.
നിശ്ചിത യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയമുള്ളവർക്കു മുൻഗണന ലഭിക്കും.
15നു മുൻപായി അപേക്ഷ ലഭിക്കണം.
ഓവർസീയർ നിയമനം
മുതലമട ∙ പഞ്ചായത്തിലെ അസിസ്റ്റന്റ് എൻജിനീയറുടെ ഓഫിസിലേക്കു താൽക്കാലിക ഓവർസീയർ നിയമനം നടത്തുന്നു.
ഐടിഐ സിവിൽ അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവർക്കു 18നു രാവിലെ 11നു പഞ്ചായത്ത് ഓഫിസിൽ കൂടിക്കാഴ്ച നടത്തും. പ്രവൃത്തി പരിചയമുള്ളവർക്കു മുൻഗണന.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]