പാലക്കാട് ∙ പുതുപ്പരിയാരം പൂച്ചിറയിൽ ഭർതൃഗൃഹത്തിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മാട്ടുമന്ത ചൊളോട് പരേതനായ സുന്ദരന്റെ മകൾ മീരയെയാണു (32) ഭർത്താവ് അനൂപിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
മരണത്തിൽ ദുരൂഹതയുണ്ടെന്നു യുവതിയുടെ കുടുംബം ആരോപിച്ചു. വിശദമായ അന്വേഷണം വേണമെന്നു മീരയുടെ അമ്മ സുശീല ആവശ്യപ്പെട്ടതിനെ തുടർന്നു ഹേമാംബിക നഗർ പൊലീസ് അവരുടെ മൊഴി രേഖപ്പെടുത്തി.
ഇന്നലെ രാവിലെ ആറോടെയാണു യുവതിയെ വീട്ടിലെ വർക്ക് ഏരിയയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
ഭർത്താവ് അനൂപും അമ്മ പങ്കജവും ചേർന്നു മൃതദേഹം ജില്ലാ ആശുപത്രിയിലെത്തിച്ചതായി പൊലീസ് പറഞ്ഞു. പ്രണയത്തിലായിരുന്ന ഇരുവരും ഒരു വർഷം മുൻപാണു വിവാഹിതരായത്.
മീരയ്ക്ക് ആദ്യത്തെ വിവാഹത്തിൽ ഒരു കുട്ടിയുണ്ട്. ഭക്ഷണ വിതരണ കമ്പനിയിലെ ജീവനക്കാരനായ അനൂപിന്റെയും രണ്ടാം വിവാഹമാണിത്.
ഒൻപതിനു രാത്രി ഇരുവരും തമ്മിൽ വഴക്കുണ്ടായതിനെ തുടർന്നു മീര മാട്ടുമന്തയിലെ സ്വന്തം വീട്ടിലേക്കു വന്നിരുന്നതായി ബന്ധുക്കൾ പറഞ്ഞു.
അന്നു രാത്രി പതിനൊന്നോടെ തിരിച്ച് അനൂപിനൊപ്പം പൂച്ചിറയിലെ വീട്ടിലേക്കു പോയി. തൂങ്ങിമരണം തന്നെയെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം.
ശരീരത്തിൽ മർദനമേറ്റ പാടുകളോ മറ്റു മുറിവുകളോ ഇല്ലെന്നും അന്വേഷണം തുടങ്ങിയെന്നും ഹേമാംബിക നഗർ ഇൻസ്പെക്ടർ ഹരീഷ് പറഞ്ഞു. പോസ്റ്റ്മോർട്ടത്തിനു ശേഷം സംസ്കാരം നടത്തി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]