പട്ടാമ്പി ∙ യാത്രയ്ക്കിടെ റോഡിൽ നിന്നു വീണു കിട്ടിയ സ്വർണാഭരണങ്ങളും പണവും രേഖകളുമടങ്ങിയ ബാഗ് പൊലീസിൽ ഏൽപിച്ച് ഓങ്ങല്ലൂർ സ്വദേശി മാതൃകയായി. ഓങ്ങല്ലൂർ കുന്നംകുളത്തിങ്കൽ അബ്ദുൽ സബാദാണ് ( 39) 10 പവനിലധികം തൂക്കം വരുന്ന സ്വർണാഭരണങ്ങളും പണവും വിലപ്പെട്ട രേഖകളുമടങ്ങിയ നഷ്ടപ്പെട്ട
ബാഗ് ഉടമയ്ക്കു തിരിച്ചു നൽകാനായി പട്ടാമ്പി സ്റ്റേഷനിൽ ഏൽപിച്ചത്. പട്ടാമ്പി ബിജു നിവാസിൽ ബിന്ദുവിനും സുജാതയ്ക്കുമാണ് അബ്ദുൽ സബാദിന്റെ സത്യസന്ധതയിൽ നഷ്ടപ്പെട്ട
ബാഗ് തിരിച്ച് കിട്ടുന്നത്. ചെന്നെെയിലുള്ള ബിന്ദുവും സുജാതയും ഇന്ന് നാട്ടിലെത്തി ബാഗ് പൊലീസ് സ്റ്റേഷനിൽ നിന്ന് ഏറ്റുവാങ്ങും.
ചൊവ്വാഴ്ച രാവിലെ 8ന് പട്ടാമ്പിയിലെ വീട്ടിൽ നിന്ന് ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിലേക്കുള്ള ഓട്ടോ യാത്രയിലാണ് ബാഗ് മേലെ പട്ടാമ്പി കൽപക സ്ട്രീറ്റിലെ റോഡിൽ വീണത്.
ബാഗ് റോഡിൽ വീണതറിയാതെ ഓട്ടോയിലെ യാത്രക്കാർ ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിലേക്കുള്ള യാത്ര തുടർന്നു. ഒറ്റപ്പാലത്ത് എത്തിയപ്പോഴാണ് ബാഗ് നഷ്ടപ്പെട്ട് വിവരം ഇവർ അറിയുന്നത്.
ചെന്നൈയിൽ താമസിക്കുന്ന ബിന്ദുവും ജാർഖണ്ഡിലുള്ള സഹോദരി സുജാതയും ഓണ അവധിയും കുടുംബത്തിലെ വിവാഹവും കഴിഞ്ഞ് മടങ്ങുമ്പോഴാണ് പട്ടാമ്പി – ഒറ്റപ്പാലം യാത്രയ്ക്ക് ഓട്ടോ വിളിച്ചത്.
ബാഗ് നഷ്ടപ്പെട്ട വിവരം അറിഞ്ഞ ഇവർ ഒറ്റപ്പാലം പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ച് യാത്ര തുടരുകയായിരുന്നു.
സമൂഹമാധ്യമങ്ങളിൽ ബാഗ് നഷ്ടപ്പെട്ട വിവരം പ്രചരിച്ചിരുന്നു.
സ്ക്രാപ് കച്ചവടക്കാരനായ അബ്ദുൽ സബാദ് പട്ടാമ്പിയിലൂടെ ബൈക്കിൽ പോകുമ്പോഴാണ് റോഡരികിലെ ബാഗ് ശ്രദ്ധയിൽപെട്ടത്.
വണ്ടി കയറി ബാഗ് കേടാകാതിരിക്കാൻ റോഡിൽ നിന്ന് ബാഗ് എടുത്ത അബ്ദുൽ സബാദ് ബാഗിന്റെ ഉടമയെ കണ്ടെത്താൻ ശ്രമം തുടങ്ങി. സമൂഹ മാധ്യമങ്ങളിൽ ബാഗ് നഷ്ടപ്പെട്ട
വിവരം ശ്രദ്ധയിൽപെട്ടതോടെ നമ്പറിൽ വിളിച്ചെങ്കിലും അവർ രാത്രിയാണ് തിരിച്ചു വിളിച്ചതെന്ന് അബ്ദുൽ സബാദ് പറഞ്ഞു.
ബാഗിന്റെ ഉടമ ചെന്നെെയിലാണെന്നറിഞ്ഞതോടെ പഞ്ചായത്തംഗം കെ.എം. മുജീബുദ്ദീനെ വിവരം അറിയിക്കുകയും മുജീബും അബ്ദുൽ സബാദും, സുഹൃത്ത് എം.
റസാഖും ചേർന്ന് ഇന്നലെ രാവിലെ സ്റ്റേഷനിലെത്തി ബാഗ് പൊലീസന് കെെമാറുകയുമായിരുന്നു. പൊലീസ് ചെന്നെെയിലുള്ള ബാഗിന്റെ ഉടമയെ വിവരമറിയിച്ചിട്ടുണ്ട്. അബ്ദുൽ സബാദിനെ സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.
അൻഷാദ് അഭിനന്ദിച്ചു. ഇന്നു രാവിലെ സ്റ്റേഷനിലെത്തി അബ്ദുൽ സാബാദിന്റെ സാന്നിധ്യത്തിൽ പൊലീസ് ബാഗ് ഉടമയ്ക്ക് കൈമാറും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]