അലനല്ലൂർ ∙ പാതിവഴിയിൽ പഠനം അവസാനിപ്പിച്ച ആയിരത്തിലധികം ആളുകൾക്ക് സാക്ഷരതാ മിഷന്റെ സഹായത്തോടെ തുടർ പഠനത്തിന് അവസരമൊരുക്കിയ അലനല്ലൂർ പഞ്ചായത്തിനും സാക്ഷരത പ്രേരക് പി.സിൽബിയ്ക്കും ഏറെ അഭിമാനിക്കാവുന്ന നേട്ടമാണ് 77 വയസ്സുകാരി പി.ശ്രീദേവി അമ്മയുടെ പ്ലസ്ടു വിജയം. പ്രായത്തിന്റെ തളർച്ചയും, മറ്റുപ്രയാസങ്ങളും മറന്ന് പരീക്ഷ എഴുതിയ ഇവർ 1200 ൽ 828 മാർക്കു നേടിയാണു വിജയിച്ചത്.
പഠിതാക്കൾക്ക് കോഴ്സ് ഫീയും മറ്റും നൽകുന്നത് പഞ്ചായത്താണ്.
ഇത്തവണ പ്ലസ്ടു തുല്യതാ പരീക്ഷ എഴുതിയ 52 ൽ 49 ആളുകളേയും വിജയത്തിലേക്ക് കൈപിടിച്ചുയർത്തി. ഇതിൽ 1200 മാർക്കിൽ കെ.ഷംന 1129 ഉം, സി.ഫർസാന 1120 മാർക്കും നേടി വിജയത്തിന്റെ തിളക്കം കൂട്ടി.
ഇതുവഴി പഠനം പൂർത്തിയാക്കിയ പലരും പിഎസ്സി റാങ്ക് ലിസ്റ്റുകളിൽ ഇടം നേടുകയും ജോലിയിലുള്ള പലരും ഉയർന്ന തസ്തികകളിലേക്കു മാറുകയും ചെയ്തിട്ടുണ്ട്. എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വർഷവും നൂറ് ശതമാനം വിജയം കൈവരിക്കുന്നതും വലിയ നേട്ടമാണ്.
2015 മുതലാണു പി.സിൽബി പഞ്ചായത്തിൽ പ്രേരകായി സേവനം തുടങ്ങിയത്.
മകളെ പോലെ എന്തു കാര്യത്തിനും കൂടെ ഉണ്ടായിരുന്നെന്നും പരീക്ഷാ ഹാളിലേക്കു പ്രവേശിക്കും വരെ വിഷമങ്ങൾ എല്ലാം മറന്ന് പരീക്ഷ എഴുതാൻ കരുത്തേകിയത് സിൽബിയാണെന്നും ആവേശത്തോടെയാണ് ശ്രീദേവി അമ്മ പറഞ്ഞത്. സോമി തോമസ്, പി.മുസ്തഫ, കെ.എച്ച്.സനൂജ നിസ്ബാൻ, കെ.പി. മുഹമ്മദ് ഇല്യാസ്, വി.പി.ഫർഷാന ഇല്യാസ്, പി.നിതിൻ കുമാർ എന്നീ അധ്യാപകരും പഞ്ചായത്ത് ഭരണ സമിതിയും എല്ലാ പിന്തുണയും നൽകി ഒപ്പമുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]