
അഗളി ∙ സ്കൂളിൽ കയറുന്ന പാമ്പുകളെ പിടികൂടാൻ അധ്യാപകർക്കു പരിശീലനം കൊടുക്കുന്ന കാലത്ത് ഏതു സമയത്തും പാമ്പിനും പുലിക്കും കയറാവുന്ന ചുറ്റുപാടിൽ അഗളിയിലൊരു അങ്കണവാടി. അട്ടപ്പാടി കാട്ടിലല്ല, അഗളി ടൗണിൽ പ്രധാന റോഡരികിലെ അങ്കണവാടിയാണു ചുറ്റും വളർന്ന കാടിനുള്ളിലുള്ളത്.
10 കുട്ടികളും വർക്കറും ഹെൽപ്പറുമുണ്ട് ഇവിടെ. മേൽക്കൂരയ്ക്കു മീതെ വളർന്ന മരങ്ങൾ മഴക്കാലത്ത് എപ്പോൾ വേണമെങ്കിലും ഒടിഞ്ഞു വീണേക്കാമെന്ന ഭീതി നിലനിൽക്കുന്നു.
ചുറ്റുമതിലിനോടു ചേർന്ന ചെറുവനത്തിൽ കാട്ടുപന്നികളുടെ സാന്നിധ്യം പതിവാണ്.
പലപ്പോഴും റോഡ് കുറുകെ കടക്കുന്ന കാട്ടുപന്നികൾ വാഹനങ്ങൾക്കും കാൽനടക്കാർക്കും ഭീഷണിയാണ്. ഏതാനും ദിവസം മുൻപു കാട്ടുപന്നിയിടിച്ച് ഓട്ടോറിക്ഷ മറിഞ്ഞു ഡ്രൈവർക്കു പരുക്കേറ്റിരുന്നു.
തൊട്ടടുത്ത് എൽപി സ്കൂൾ പരിസരത്തു പുലിയെ കണ്ടതിനെ തുടർന്നു വനം വകുപ്പ് തിരച്ചിൽ നടത്തിയിരുന്നു. തെരുവുനായ്ക്കളും ഉണ്ട്. ഭയപ്പെടുത്തുന്ന ചുറ്റുപാടിലാണ് അങ്കണവാടിക്കെട്ടിടവും പരിസരവും.
കാടും ചെടികളും നീക്കി മരങ്ങളുടെ ശിഖരങ്ങൾ വെട്ടിമാറ്റി അങ്കണവാടിക്കു സുരക്ഷിതത്വം ഉറപ്പു വരുത്തണമെന്നാണു നാട്ടുകാരുടെ ആവശ്യം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]