
പട്ടാമ്പി ∙ സമൂഹത്തെ മുന്നിൽ കണ്ട് എടുക്കുന്ന സിനിമകളേക്കാൾ കോടികൾ ചെലവഴിച്ച നിലവാരമില്ലാത്ത സിനിമകൾക്ക് അവാർഡ് നൽകുന്ന കാലഘട്ടമാണിതെന്ന് ചലച്ചിത്ര നടൻ ടി.ജി. രവി.
പട്ടാമ്പിയിൽ പുരോഗമന കലാസാഹിത്യ സംഘം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സിനിമയുടെ പിറവി സിനിമ സെമിനാറും ഷാജി എൻ. കരുൺ അനുസ്മരണവും കോലാഹലം സിനിമ പ്രവർത്തകർക്കുള്ള ആദരവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മാർക്കറ്റിങ്ങിനകത്താണ് ഇന്ന് സിനിമയുടെ വിജയമെന്നും സിനിമകൾക്ക് പേരിടാൻ പോലും പേടിക്കേണ്ട കാലമാണിതെന്നും ടി.ജി.
രവി പറഞ്ഞു.
ജനങ്ങൾക്ക് വേണ്ടത് എന്തെന്ന് പഠിച്ച് സിനിമ എടുത്തില്ലെങ്കിൽ പിടിച്ച് നിൽക്കാനാകില്ല. ഏത് സിനിമ തീയറ്ററുകളിൽ എത്ര ദിവസം ഓടണമെന്ന് ജനം തീരുമാനിക്കുന്ന കാലത്ത് സിനിമ എങ്ങനെ പോകണം എന്നത് ചർച്ചാ വിഷയമാക്കേണ്ടതാണെന്നും ടി.ജി.
രവി പറഞ്ഞു. മലയാള സിനിമയെ മറ്റ് ദേശങ്ങളിലേയ്ക്ക് എത്തിച്ചതിൽ വലിയ പങ്ക് വഹിച്ച ഷാജി എൻ.
കരുൺ മലയാള സിനിമയ്ക്ക് പുതിയ മുഖം നൽകിയ സംവിധായകനായിരുന്നെന്നും ടി.ജി. രവി പറഞ്ഞു.
മേഖല അധ്യക്ഷൻ കെ.എം.
വാസുദേവൻ അധ്യക്ഷത വഹിച്ചു. കോലാഹലം സിനിമ പ്രവർത്തകരെ ചടങ്ങിൽ ആദരിച്ചു.
സംസ്ഥാന ട്രഷറർ ടി. ആർ.
അജയൻ ഷാജി എൻ. കരുൺ അനുസ്മരണം നടത്തി.അവാർഡുകൾ ഏറെ വാരിക്കൂട്ടിയ ഷാജി എൻ കരുണിന്റെ സിനിമകൾ ജനങ്ങളിലേക്ക് വേണ്ടത്ര എത്തിക്കാൻ കഴിഞ്ഞില്ലെന്നും ഷാജി എൻ കരുണിന് അർഹിക്കുന്ന അംഗീകാരം നൽകാൻ മലയാളിക്കായില്ലെന്നും ടി.ആർ.
അജയൻ പറഞ്ഞു.
ലോക സിനിമയുടെ ചരിത്രത്തിൽ മലയാള ചലച്ചിത്രത്തെ രേഖപ്പെടുത്തിയ സംവിധായകനായിരുന്നു ഷാജി എൻ. കരുണെന്നും ടി.ആർ.
അജയൻ അനുസ്മരിച്ചു. സിനിമ സെമിനാറിൽ കെ. രവീന്ദ്രൻ മോഡറേറ്ററായി.
നടരാജൻ പട്ടാമ്പി, ബീന ആർ. ചന്ദ്രൻ, പ്രഫ സി.പി.
ചിത്ര എന്നിവർ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് സി.പി.
ചിത്രഭാനു,മേഖല സെക്രട്ടറി എം.ആർ. സുനിൽ, ഒ.വി.
വിജയൻ സ്മാരക സമിതി പ്രസിഡന്റ് ടി.കെ. നാരായണദാസ്, പി.ടി.
രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]