
അധ്യാപക ഒഴിവ്
ആലത്തൂർ∙ എഎസ്എംഎം ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം അറബിക്, സോഷ്യൽ സയൻസ് എന്നിവയിൽ അധ്യാപകരുടെ താൽക്കാലിക ഒഴിവുണ്ട്. കൂടിക്കാഴ്ച 10.30 ന് സ്കൂളിൽ നടക്കും.
ഫോൺ: 96055 22633
ആലത്തൂർ∙ എരിമയൂർ ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ എച്ച്എസ്എസ്ടി മാത്സ് ജൂനിയറിന്റെ ഒഴിവുണ്ട്. കൂടിക്കാഴ്ച 13 ന് 10 ന്.
വെറ്ററിനറി ഡോക്ടർ നിയമനം
പാലക്കാട് ∙ ജില്ലയിൽ മൊബൈൽ വെറ്ററിനറി യൂണിറ്റ്, രാത്രികാല മൃഗ ചികിത്സാ സേവനം പദ്ധതികളിലേക്കു താൽക്കാലികാടിസ്ഥാനത്തിൽ വെറ്ററിനറി ഡോക്ടർമാരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച 14നു 10.30 മുതൽ 12.30 വരെ ജില്ലാ മൃഗസംരക്ഷണ ഓഫിസിൽ നടക്കും.
അധ്യാപകർക്ക് ഒാൺലൈൻ ക്ലസ്റ്റർ
കരിങ്കല്ലത്താണി∙ ഒാണപ്പരീക്ഷയ്ക്ക് മുന്നോടിയായി അധ്യാപകർക്ക് ഒാൺലൈൻ ക്ലസ്റ്റർ യോഗം.
അക്കാദമിക് വർഷത്തിലെ ആദ്യ ക്ലസ്റ്റർ യോഗമാണ് 13, 14 നും വൈകിട്ട് ഒാരോ മണിക്കൂർ വീതമായി നടക്കുന്നത്. എസ്ആർജി പരിശീലനം 8 ന് നടന്നു കഴിഞ്ഞു.
ഇന്ന് വിവിധ കേന്ദ്രങ്ങളിലായി ജില്ലാതല പരിശീലനം നടക്കും. ജില്ലയിൽ 26 ബാച്ചുകളായാണ് ക്ലസ്റ്റർ നടക്കുക.
1, 2, 3, 4 ക്ലാസുകൾ ഒന്നിച്ചും മറ്റുള്ളവ വിഷയാടിസ്ഥാനത്തിലുമാണ് നടക്കുക. അധ്യാപകരുടെ ഹാജർ പരിശോധിക്കാനും സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.
ഖസാക്ക്: ആസ്വാദനക്കുറിപ്പ് ക്ഷണിക്കുന്നു
പുതുപ്പരിയാരം ∙ മധുരം ഗായതി പാലക്കാടൻ പുസ്തക കലവറയുടെ നാലാം പിറന്നാളിന്റെ ഭാഗമായി ‘മനസ്സിൽ ബാക്കിയാവുന്ന ഖസാക്ക് ’ എന്ന വിഷയത്തിൽ ആസ്വാദനക്കുറിപ്പുകൾ ക്ഷണിക്കുന്നു.
രണ്ടു പുറത്തിൽ കവിയാതെ ടൈപ് ചെയ്ത രചനകൾ 31നകം അയയ്ക്കണം.
വിലാസം: മധുരം ഗായതി, പാലക്കാടൻ പുസ്തക കലവറ, വിഹ, പുതുപ്പരിയാരം, 678731 . ഫോൺ 7558070322
അഹല്യയിൽ ലാപ്രോസ്കോപിക്, ലേസർ സർജറി, അസ്ഥി രോഗ നിർണയ ക്യാംപ് ഇന്നു മുതൽ
പാലക്കാട് ∙ അഹല്യ ഡയബറ്റിസ് ഹോസ്പിറ്റൽ ജനറൽ ആൻഡ് ലാപ്രോസ്കോപിക് സർജൻമാരായ ഡോ.ദിൻഷാദ്, ഡോ.കൃഷ്ണേന്ദു എന്നിവരുടെ നേതൃത്വത്തിൽ ജനറൽ സർജറി, ലാപ്രോസ്കോപ്പിക് സർജറി, ലേസർ സർജറി എന്നിവയ്ക്കുള്ള സൗജന്യ വൈദ്യ പരിശോധനയും സീനിയർ ഓർത്തോ സർജന്മാരായ ഡോ.
ശ്രീഗണേഷ്, ഡോ.നവനീത് എന്നിവരുടെ നേതൃത്വത്തിൽ സൗജന്യ അസ്ഥി രോഗ പരിശോധനയും സീനിയർ പ്ലാസ്റ്റിക് സർജനായ ഡോ.ജയന്തിനാഥിന്റെ നേതൃത്വത്തിൽ പ്ലാസ്റ്റിക് ആൻഡ് റീകൺസ്ട്രക്റ്റീവ് വിഭാഗം സൗജന്യ വൈദ്യ പരിശോധന ക്യാംപും ഇന്ന് ആരംഭിക്കും. വിവിധ രോഗ നിർണയ ക്യാംപുകളും നടക്കും. ആദ്യം ബുക്ക് ചെയ്യുന്ന 100 പേർക്ക് ഇളവുണ്ടാകും.
8606192555.
പുസ്തക ചർച്ച ഇന്ന്
പാലക്കാട് ∙ മനോരമ ഹോർത്തൂസിന്റെ ആഭിമുഖ്യത്തിൽ ഇന്നു വൈകിട്ട് 4.30നു പാലക്കാട് മലയാള മനോരമ സെമിനാർ ഹാളിൽ ബോബി ജോസിന്റെ ‘വഴികൾ, ദേശങ്ങൾ മനുഷ്യർ’ എന്ന പുസ്തകത്തെക്കുറിച്ചു സംവാദം നടത്തും. ജില്ലാ പബ്ലിക് ലൈബ്രറി സെക്രട്ടറി ടി.ആർ.അജയൻ ഉദ്ഘാടനം ചെയ്യും.
എഴുത്തുകാരായ നന്ദിനി മേനോൻ, മനോജ് രവീന്ദ്രൻ നിരക്ഷരൻ എന്നിവർ പങ്കെടുക്കും.
കൽപാത്തിയിൽ എം ഫോർ മാരി സൗജന്യ പ്രൊഫൈൽ റജിസ്ട്രേഷൻ ഡ്രൈവ് ഇന്ന്; ശ്രീ വിശാലാക്ഷി സമേത വിശ്വനാഥസ്വാമി ക്ഷേത്രത്തിൽ (കുണ്ടമ്പലം)
∙ മലയാള മനോരമയുടെ ഓൺലൈൻ മാട്രിമോണിയൽ പോർട്ടൽ എം ഫോർ മാരി ഡോട്ട് കോമിനെക്കുറിച്ചു കൂടുതൽ അറിയാനും പ്രൊഫൈലുകൾ റജിസ്റ്റർ ചെയ്യാനും സബ്സ്ക്രിപ്ഷൻ പാക്കേജുകൾ അപ്ഗ്രേഡ് ചെയ്യാനും അവസരം. ഇന്ന് കൽപാത്തി കുണ്ടമ്പലത്തിൽ (ശ്രീ വിശാലാക്ഷി സമേത വിശ്വനാഥസ്വാമി ക്ഷേത്രം) രാവിലെ 9 മുതൽ ഒന്നു വരെയാണ് റജിസ്ട്രേഷൻ ഡ്രൈവ്. വ്യക്തികളുടെ പ്രതീക്ഷകളെ അടിസ്ഥാനമാക്കി ജീവിതപങ്കാളികളെ കണ്ടെത്താൻ സഹായിക്കുന്ന മികച്ച മാച്ച് മേക്കിങ് അൽഗോരിതം എം ഫോർ മാരിക്കുണ്ട്.
വെബ്സൈറ്റിലെ റജിസ്ട്രേഷൻ സുരക്ഷിതവും കർശനമായ സ്വകാര്യതാ നിയന്ത്രണങ്ങളുള്ളതുമാണ്. വിവരങ്ങൾക്ക്: 73568 40333.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]