
കഞ്ചിക്കോട് ∙ ഒരു മാസം മുൻപ് ഒരു പകൽ നീണ്ട ദൗത്യത്തിനൊടുവിൽ വനംവകുപ്പ് വാളയാറിലെ ഉൾവനത്തിലേക്കു കയറ്റിവിട്ട
തമിഴ്നാട്ടിൽ നിന്നെത്തിയ ഒറ്റയാൻ വീണ്ടും ജനവാസമേഖലയിലെത്തി. ഇന്നലെ വൈകിട്ടോടെ ചുള്ളിമട
ജനവാസമേഖലയിലാണ് അക്രമകാരിയായ കൊമ്പൻ തിരിച്ചെത്തിയത്. ഇതിനെ പിന്നീട് ഇന്നലെ രാത്രിയോടെ വനം വകുപ്പ് കൊട്ടാമുട്ടി വഴി ഉൾവനത്തിലേക്കു കയറ്റി.
ജനവാസമേഖലയിൽ ദിവസങ്ങളോളം നാശം വിതയ്ക്കുകയും കന്നുകാലികളെ ആക്രമിക്കുകയും ചെയ്ത കൊമ്പനെ കഴിഞ്ഞ മേയ് 31നാണ് വനംവകുപ്പിന്റെ പ്രത്യേക ദൗത്യ സംഘം വാളയാർ നടുപ്പതി വഴി തമിഴ്നാട്ടിലേക്കു തുരത്തിയത്.
എന്നാൽ, അതേവഴി വീണ്ടും ആന കഞ്ചിക്കോടെത്തുകയായിരുന്നു. ഏറെ അപകടകാരിയായ ഒറ്റയാൻ വീണ്ടും ജനവാസമേഖലയിലെത്താതിരിക്കാൻ വനം വകുപ്പ് പട്രോളിങ് ശക്തമാക്കിയിട്ടുണ്ടെന്നു റേഞ്ച് ഓഫിസർ ആർ.എസ്.പ്രവീൺ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]