
പാലക്കാട് ∙ ഒലവക്കോട്–താണാവ് റോഡിലെ കുഴി നികത്താനും ഗതാഗതക്കുരുക്ക് അഴിക്കാനും ദേശീയപാത അതോറിറ്റി കനിയണം. എങ്കിൽ മാത്രമേ പിഡബ്ല്യുഡി ദേശീയപാത വിഭാഗത്തിന് എന്തെങ്കിലും ചെയ്യാനാകൂ.
റോഡ് ദേശീയപാത അതോറിറ്റിയുടെ കീഴിലാണ്. അവർക്കു വേണ്ടി പ്രവൃത്തി നടത്തുന്ന ഉത്തരവാദിത്തമേ പിഡബ്ല്യുഡി ദേശീയപാത വിഭാഗത്തിന് ഉള്ളൂ.
താണാവ്–ഒലവക്കോട് റോഡ് അറ്റകുറ്റപ്പണിക്ക് ദേശീയപാത അതോറിറ്റി 35 ലക്ഷം രൂപ അനുവദിച്ചിരുന്നെങ്കിലും തുടരെ ടെൻഡർ വിളിച്ചിട്ടും ആരും പങ്കെടുത്തില്ല.
പിന്നീടു നടന്ന ടെൻഡറിൽ ഒരാൾ പങ്കെടുത്തെങ്കിലും ഇതിനെക്കാൾ ഉയർന്ന തുകയാണു രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിന് അനുമതി തേടി പിഡബ്ല്യുഡി ദേശീയ പാത വിഭാഗം എൻഎച്ച്എഐയ്ക്കു കത്തു നൽകിയിട്ടുണ്ട്.
റോഡിലെ അപകടാവസ്ഥയും ബോധ്യപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസവും പിഡബ്ല്യുഡി അധികൃതർ ദേശീയപാത പ്രോജക്ട് ഡയറക്ടറുമായി ഈ വിഷയം ചർച്ച ചെയ്തിരുന്നു. ഉടൻ അനുമതി ലഭിക്കുമെന്നാണു പ്രതീക്ഷ.
അനുമതി ലഭിച്ചാലുടൻ അടിയന്തര നടപടി സ്വീകരിക്കാമെന്നാണ് പിഡബ്ല്യുഡിയുടെ നിലപാട്. റോഡിൽ താൽക്കാലിക കുഴി നികത്തൽ ആരംഭിച്ചതു തന്നെ പിഡബ്ല്യുഡി സ്വന്തം ഉത്തരവാദിത്തത്തിലാണ്. ഇതിനിടെ മഴ കൂടുതൽ ശക്തമായതോടെ പ്രവൃത്തി നിലച്ചു.
റോഡ് ദേശീയപാത അതോറിറ്റിയുടെ കീഴിലായതിനാൽ ഇതിനായി സംസ്ഥാന പിഡബ്ല്യുഡിക്ക് തുക വകയിരുത്താനാകില്ല.
ഗതാഗതക്കുരുക്ക് തുടരുന്നു
ഒലവക്കോട്–താണാവ് റോഡിലെ കുഴികൾ കാരണം പുതിയപാലം മുതൽ പുതുപ്പരിയാരം ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് വരെ ഗതാഗതക്കുരുക്കു തുടരുന്നു. രാവിലെയും വൈകിട്ടും വാഹനങ്ങളുടെ നീണ്ട
നിര ഉണ്ടാകും. ആംബുലൻസുകളും കുടുങ്ങുന്നുണ്ട്. ട്രെയിനിൽ പോകേണ്ട
യാത്രക്കാർക്കടക്കം സമയത്ത് എത്താനാകുന്നില്ല. റോഡിലെ കുഴി നികത്തുകയല്ലാതെ കുരുക്കഴിക്കാൻ മറ്റു മാർഗമില്ലെന്ന് പൊലീസും പറയുന്നു.
അറ്റകുറ്റപ്പണിക്കു കരാർ ഒപ്പിട്ടാൽ തന്നെ ഗതാഗതം നിയന്ത്രിച്ചും മഴ ഇല്ലാത്ത സമയത്തും മാത്രമേ പ്രവൃത്തി നടത്താനാകൂ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]