
പൊലീസ് ‘പണി’ കൊടുത്തു; വിനു പൊലീസായി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പാലക്കാട് ∙ മലമ്പുഴ ആനക്കൽ സ്വദേശി കെ.വിനു പൊലീസായതിനു പിന്നിൽ മലമ്പുഴ സ്റ്റേഷനിലെ ഒരുകൂട്ടം പൊലീസുകാരുടെ ശ്രമവുമുണ്ട്. പൊലീസിന്റെ നേതൃത്വത്തിൽ ആനക്കൽ വനമേഖലയിൽ നടത്തിവരുന്ന സൗജന്യ പിഎസ്സി പരിശീലന പരിപാടി അഞ്ചുമാസം പിന്നിടുമ്പോൾ, പരിശീലനത്തിനെത്തിയ വിനു ഇപ്പോൾ സർക്കാർ ഉദ്യോഗസ്ഥനാണ്. നിലവിൽ മലപ്പുറം എംഎസ്പി ക്യാംപിൽ സീനിയർ സിവിൽ പൊലീസ് ഓഫിസറാകാനുള്ള തയാറെടുപ്പിലാണ് ഇദ്ദേഹം. കൂടാതെ 4 പേർ പിഎസ്സി ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടികയിലും ഇടംനേടിയിട്ടുണ്ട്.
മുൻ ഇൻസ്പെക്ടർ എം.സുജിത്താണ് ഇത്തരമൊരു ആശയവുമായി മുന്നോട്ടുവന്നത്. പ്രദേശത്തെ പട്ടിക വിഭാഗത്തിൽപ്പെട്ട യുവതീയുവാക്കളുൾപ്പെടെ നാൽപതോളം പേർ ക്ലാസുകളിൽ പങ്കെടുക്കുന്നുണ്ട്. എല്ലാ ഞായറാഴ്ചകളിലും രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നു വരെയാണു പരിശീലനം. വിവിധ സ്കൂളുകളിൽ നിന്നുള്ള അധ്യാപകരും കൗൺസിലർമാരും ക്ലാസെടുക്കും. പിഎസ്സി ക്ലാസുകൾ കൂടാതെ നൈപുണ്യ, വ്യക്തിത്വ വികസന ക്ലാസുകളും നൽകുന്നുണ്ട്.