
സിമന്റ് കയറ്റി വന്ന ലോറി തകരാറിലായി; 5 മണിക്കൂർ ഗതാഗതം നിലച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വാണിയംകുളം ∙ സിമന്റ് കയറ്റി വന്ന ലോറി വാണിയംകുളം ടൗണിൽ കുടുങ്ങി. നഗരം ഗതാഗത കുരുക്കിലായത് 5 മണിക്കൂറോളം. ഇന്നലെ രാവിലെ 7.30നാണ് സംഭവം. മധുക്കരയിൽ നിന്നു തൃശൂർ കുന്നംകുളം ഭാഗത്തേക്ക് സിമന്റ് കയറ്റി പോയ ലോറിയാണ് വാണിയംകുളം ടൗണിൽ കുടുങ്ങിയത്. ക്ലച്ചിന് തകരാർ സംഭവിച്ചതാണ് വാഹനം നിൽക്കാൻ ഇടയായത്. ഇതോടെ ടൗണിൽ തിരക്കും വർധിച്ചു. രാവിലെ സമയത്ത് നിരവധി വാഹനങ്ങളാണ് ഒറ്റപ്പാലത്തു നിന്ന് കുളപ്പുള്ളി ഭാഗത്തേക്ക് കടന്നുപോകുന്നത്. റോഡിന് വീതി കുറഞ്ഞ ടൗൺ ഭാഗത്ത് തന്നെ ലോറി നിന്നത് ഗതാഗതക്കുരുക്ക് വർധിപ്പിച്ചു.
രാവിലെ 10 മണി ആകുമ്പോഴേക്കും മനിശ്ശേരി ഭാഗം വരെ ഗതാഗത തടസ്സം നീണ്ടു. വാണിയംകുളം സ്വകാര്യ ആശുപത്രിയിലേക്ക് എത്തിയ ആംബുലൻസുകളും വഴിയിൽ കുടുങ്ങി. നാട്ടുകാരുടെയും പൊലീസിന്റെയും സഹായത്തോടെയാണ് വാഹനങ്ങളെ കടത്തിവിട്ടത്. നിരവധി യാത്രക്കാരുമായി എത്തിയ സ്വകാര്യ ബസുകളും മണിക്കൂറുകളോളം ഗതാഗത കുരുക്കിൽ പെട്ടു. പാലക്കാട് യാക്കരയിൽ നിന്നു മെക്കാനിക് എത്തിയാണ് ഉച്ചയ്ക്ക് രണ്ടോടെ ലോറി റോഡിൽ നിന്നും മാറ്റിയത്.