എടത്തനാട്ടുകര∙ കാലങ്ങളായി പലരും ഇടപെട്ടിട്ടും റോഡ് വീതിക്കൂട്ടാൻ ആവശ്യമായ സ്ഥലം വിട്ടുകിട്ടാതെ കിടന്നിരുന്ന കൈരളി – മുറിയക്കണ്ണി റോഡ് വീതി കൂട്ടൽ ആരംഭിച്ചു. പ്രദേശവാസികളായ മുറിയക്കണ്ണിയിലെ തയ്യിൽ കബീർ, കൈരളിയിലെ കൂരിക്കാടൻ അബ്ദു, ആലിക്കൽ ഇസ്മായിൽ, മുസ്തഫ തയ്യിൽ തുടങ്ങിയ ആളുകളുടെ ശ്രമഫലമായി റോഡിന് ഇരുവശവും ആവശ്യമായ സ്ഥലം വിട്ടുകിട്ടിയതോടെയാണു വീതി കൂട്ടൽ തുടങ്ങിയത്.
ആദ്യഘട്ടത്തിൽ മുറിയക്കണ്ണി പാലം വരെയുള്ള ഭാഗമാണു വീതി കൂട്ടുന്നത്. ഭാവിയിൽ മുറിയക്കണ്ണി വരെ ഇതേ രൂപത്തിൽ വീതി കൂട്ടാനുള്ള പദ്ധതികളാണു നടപ്പാക്കുന്നത്.
നിലവിൽ 4 മീറ്റർ വീതിയുള്ള റോഡിന് 6 മീറ്ററിൽ അധികം വീതി വരുത്തിയാണു നിർമാണം നടത്തുന്നത്.
നാട്ടുകാരിൽ നിന്നു പിരിവെടുത്താണ് ഇതിനാവശ്യമായ ഫണ്ട് കണ്ടെത്തുന്നതെന്നും 180ൽ പരം ആളുകൾ ഇതിനകം പണം നൽകിയും മറ്റും പങ്കാളികളായതായും ഇവർ പറഞ്ഞു. ഈ റോഡിൽ ചിലഭാഗങ്ങളിൽ വീതിയില്ലാത്തതു യാത്രക്കാർക്ക് ഏറെ പ്രയാസം സൃഷ്ടിച്ചിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]