
പാലക്കാട് ∙ കാഴ്ചക്കുറവിനുള്ള ചികിത്സ നൽകിയ ശേഷം കാട്ടിലേക്കു വിട്ടയച്ച പി.ടി 5 (പാലക്കാട് ടസ്കർ 5) കാട്ടാന ശാന്തനായി തുടരുന്നു. ഇന്നലെ മാന്തുരുത്തി ഭാഗത്തു നിലയുറപ്പിച്ച കാട്ടാന തീറ്റ എടുക്കുന്നുണ്ട്.
ആരോഗ്യപ്രശ്നങ്ങളൊന്നുമില്ല. ഒരാഴ്ചയ്ക്കു ശേഷം വീണ്ടും ആരോഗ്യസ്ഥിതി പരിശോധിക്കും.കാഴ്ചക്കുറവു കാരണം നടക്കാൻ ബുദ്ധിമുട്ടിയിരുന്ന പി.ടി അഞ്ചാമനെ വെള്ളിയാഴ്ചയാണു കുങ്കിയാനകളുടെ സഹായത്തോടെ കാട്ടിനകത്തു മയക്കുവെടിവച്ചശേഷം ചികിത്സ നൽകി വിട്ടയച്ചത്.
വനംവകുപ്പ് ചീഫ് വെറ്ററിനറി സർജൻ ഡോ.അരുൺ സക്കറിയയുടെ നേതൃത്വത്തിൽ വെറ്ററിനറി ഡോക്ടർമാരും വനംവകുപ്പ് ഉദ്യോഗസ്ഥരും ഉൾപ്പെടെ 57 പേരടങ്ങുന്ന സംഘം 5 മണിക്കൂറെടുത്താണു ദൗത്യം പൂർത്തിയാക്കിയത്. കാഴ്ച കൂടാനുള്ള മരുന്ന് ആനയുടെ കണ്ണിൽ കെട്ടിവച്ചിരുന്നു.
കണ്ണിലെ നീരു മാറാനും മുറിവുകൾ ഉണങ്ങാനും ആന്റിബയോട്ടിക് കുത്തിവച്ചു. ആനയെ തുടർന്നു നിരീക്ഷിക്കാൻ റേഡിയോ കോളർ ഘടിപ്പിച്ചിട്ടുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]