
കാവിൽപ്പാട് ∙ 500 രൂപ മുതൽ 5000 രൂപ വരെ ഓരോരുത്തരും സഹായിച്ചു. അങ്ങനെ 40,000 രൂപയെന്ന ജനകീയ ഫണ്ടായി.
ഇതോടെ തുകയില്ലെന്ന കുറവു നികത്തി. തുടർന്നു നാട്ടുകാരും പുതുപ്പരിയാരം പഞ്ചായത്തും റെയിൽവേയും കൈ കോർത്തപ്പോൾ ഒരൊറ്റ ദിവസം കൊണ്ട് കാവിൽപ്പാട് റോഡിലെ വെള്ളക്കെട്ടു പ്രശ്നത്തിനു ഓവുചാലിട്ടു പരിഹാരം കണ്ടു.ഇനി മഴ പെയ്യുമ്പോൾ കാവിൽപ്പാട്ടേക്കുള്ള റോഡിൽ വെള്ളക്കെട്ടുണ്ടാകില്ല.
പരിസരത്തെ വീടുകളിലേക്കു വെള്ളവും കയറിയില്ല. വിദ്യാർഥികൾ ഉൾപ്പെടെ ചെളിവെള്ളക്കെട്ടിലൂടെ സഞ്ചരിക്കേണ്ട
ദുസ്ഥിതിക്കും പരിഹാരം. വെള്ളത്തിലൂടെ ഒഴുകി എത്തുന്ന ഇഴജന്തുക്കളെയും പേടിക്കേണ്ട.വെള്ളം ഒഴുകിപ്പോകാൻ 16 മീറ്റർ നീളത്തിൽ ഒന്നര അടി വ്യാസമുള്ള പൈപ്പുകൾ നാട്ടുകാർ തന്നെ ചാലുകീറി സ്ഥാപിച്ചു.
ഈ ഓവു ചാലിൽ നിന്നു പരിസരത്തെ ചാലിലേക്ക് വെള്ളം ഒഴുകിപ്പോകും. ഇതോടെ വർഷങ്ങളായുള്ള വെള്ളക്കെട്ട് പ്രശ്നത്തിനു ശാശ്വത പരിഹാരമായി.
ഇരുപ്പശ്ശേരി, കാവിൽപ്പാട്, അമ്പലപ്പറമ്പ് വാർഡുകളിലേക്കുള്ള വഴിയാണിത്. ബസ് സർവീസും ഇതുവഴിയുണ്ട്.
ജനകീയം, ഈ യജ്ഞം
പഴയ ഓട്ടുകമ്പനി റെയിൽവേ ഗേറ്റിനു സമീപത്തുള്ള ബൈപാസിൽ നിന്ന് കാവിൽപ്പാട്ടേക്കുള്ള പ്രധാന പ്രവേശന വഴിയിലായിരുന്ന 25 മീറ്ററിലധികം നീളത്തിൽ വെള്ളക്കെട്ട് ഉണ്ടായിരുന്നത്.
2 പതിറ്റാണ്ടായുള്ള പ്രശ്നമാണിത്. റെയിൽവേയുടെ സ്ഥലമാണിത്.
താഴ്ന്ന പ്രദേശമായതിനാൽ വെള്ളം ഒഴുകിപ്പോകാൻ തടസ്സങ്ങളേറെ. റെയിൽവേയുടെ സ്ഥലമായതിനാൽ പഞ്ചായത്ത് ഫണ്ട് വിനിയോഗിക്കാനാകില്ല.ഈ തടസ്സം മറികടക്കാനാണ് നാട്ടുകാർ കൈകോർത്തതെന്നും ഇതുവഴി 40,000 രൂപ ലഭിച്ചെന്നും പ്രശ്ന പരിഹാരത്തിനു മുൻകൈ എടുത്ത പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനും ഇരുപ്പശ്ശേരി വാർഡ് അംഗവുമായ പി.ജയപ്രകാശ് പറഞ്ഞു.
ജനപ്രതിനിധികളായ കെ.രജിത, ജി.സുരേന്ദ്രനും എന്നിവരും പ്രശ്ന പരിഹാരത്തിന് ഇടപെട്ടിരുന്നു.റെയിൽവേയുടെ സ്ഥലത്തുകൂടിയുള്ള റോഡിനു കുറുകെ പൈപ്പിട്ടു വെള്ളം ഒഴുക്കാൻ അധികൃതരും സമ്മതിച്ചു.
പിന്നീട് ഒട്ടും താമസിച്ചില്ല. 2 മീറ്റർ വീതം നീളമുള്ള 8 പൈപ്പുകൾ എത്തിച്ചു.
മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു ചാലുകീറി. നാട്ടുകാർ തന്നെ പൈപ്പിട്ടു.
കോൺക്രീറ്റ് പ്രവൃത്തികൂടി ബാക്കിയുണ്ട്. അതും ഉടൻ ചെയ്യും.
ഈ ഭാഗത്ത് റോഡു കൂടി നേരെയാക്കിയാൽ ഗതാഗതം സുഗമമാകും. ബാക്കി ഭാഗത്തെ റോഡ് നേരെയാക്കാൻ പദ്ധതി തയാറാക്കിയിട്ടുണ്ട്.
ഇതിനുള്ള ഫണ്ടുമുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]