
മുടപ്പല്ലൂർ ∙ പുന്നക്കൽപറമ്പ്, പുല്ല പ്രദേശങ്ങളിലെ 50 ഏക്കറിലധികം വരുന്ന നെൽപാടങ്ങളിലേക്ക് ട്രാക്ടർ, കൊയ്ത്തു യന്ത്രം തുടങ്ങിയവ ഇറക്കാൻ കഴിയാത്ത സ്ഥിതിയാണ്. ഈ ഭാഗത്തു കൂടി കടന്നുപോകുന്ന മംഗലം ഡാം കനാൽ ബണ്ടിന് എട്ടു മീറ്ററോളം വീതിയുണ്ടായിരുന്നതു പാർശ്വമിടിഞ്ഞ് ഇപ്പോൾ 3 മീറ്ററിൽ താഴെ മാത്രമാണുള്ളത്. റോഡിൽ നിന്നു കനാൽ ബണ്ടിലൂടെ പാടങ്ങളിലേക്കു നേരിട്ടിറങ്ങാൻ കഴിയാത്തതിനാൽ ഒരു കിലോമീറ്റർ ചുറ്റിയാണു യന്ത്രങ്ങൾ എത്തിക്കുന്നത്.
ഈ വഴി മാത്രമാണ് ഇത്രയും വിശാലമായ പാടശേഖരത്തിലേക്ക് ഇറങ്ങാനായുള്ളത്. ആ വഴിയെ മാത്രം ആശ്രയിക്കുന്നതിനാൽ സമയത്തിനു യന്ത്രങ്ങൾ പാടത്തെത്തിക്കാൻ കർഷകർക്കു കഴിയുന്നില്ല. അതിനാൽ ഇടിഞ്ഞു കിടക്കുന്ന കനാൽ ബണ്ട് കെട്ടി രണ്ടോ മൂന്നോ ഭാഗത്തുകൂടി യന്ത്രങ്ങൾ ഇറങ്ങാനുള്ള സൗകര്യം ഒരുക്കണമെന്നു കർഷകർ ആവശ്യപ്പെട്ടു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]