
പാലക്കാട് ∙ കോഴിക്കോട് ദേശീയപാതയിലെ ഒലവക്കോട് – താണാവ് ഭാഗത്തുകൂടി യാത്രചെയ്യണമെങ്കിൽ ആദ്യം കുഴികൾ എണ്ണിപ്പഠിക്കണം. റോഡ് മുഴുവനും തകർന്നതിനാൽ യാത്രാക്ലേശം രൂക്ഷമാണ്. കുഴിയിൽപെട്ടു യാത്രക്കാർക്ക് അപകടം സംഭവിക്കുന്നതു പതിവായതോടെ കുഴി താൽക്കാലികമായി അടയ്ക്കുമെന്നു പിഡബ്ല്യുഡി ദേശീയപാതാ വിഭാഗം ഒരുമാസം മുൻപ് അറിയിച്ചിരുന്നു. മഴയുടെ ഇടവേളയിൽ കുഴികൾ അടയ്ക്കാമെന്നാണു പറഞ്ഞിരുന്നത്.
എന്നാൽ നടപടിയുണ്ടായില്ല. വലിയ ചരക്കു ലോറികൾ ഉൾപ്പെടെ കുഴിയിൽപെട്ടു കേടാകുന്നതും റോഡിൽ കുടുങ്ങുന്നതും സ്ഥിരം കാഴ്ചയായി.
വാഹനങ്ങൾ കുടുങ്ങുന്നതോടെ മണിക്കൂറുകളോളം വൻ ഗതാഗതക്കുരുക്കാണ് ഉണ്ടാകാറുള്ളത്.
റോഡ് നീളെ കുഴികളായതിനാൽ വാഹനങ്ങൾ പതുക്കെയാണു പോകുന്നത്. ഇതുകാരണം ദിവസവും രാവിലെയും വൈകിട്ടും റോഡിൽ വാഹനങ്ങളുടെ നീണ്ട നിരയാണ്. ഒലവക്കോട് ജംക്ഷനിലെ വലിയ കുഴിയും അടയ്ക്കേണ്ടതുണ്ട്.
റോഡിന്റെ അറ്റകുറ്റപ്പണിക്കു ദേശീയപാത അതോറിറ്റി 35 ലക്ഷം രൂപ അനുവദിച്ചിരുന്നെങ്കിലും ഇതിലും ഉയർന്ന തുകയാണു കരാറിൽ പങ്കെടുത്തവർ രേഖപ്പെടുത്തിയിരുന്നത്. ഇതു ദേശീയപാത അതോറിറ്റി അംഗീകരിച്ചാൽ മാത്രമേ അറ്റകുറ്റപ്പണി തുടങ്ങാൻ കഴിയുകയുള്ളൂ. മഴ മാറിയ ശേഷം മാത്രമേ നവീകരണ പ്രവൃത്തികൾ നടത്താനാകൂ. റോഡ് പുതുക്കിപ്പണിതിട്ട് 13 വർഷം കഴിഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]