
മുതലമട ∙ ചുള്ളിയാർ അണക്കെട്ടിലെ ജലനിരപ്പ് പൂർണ സംഭരണ ശേഷിക്കടുത്ത്; ജലസേചന വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ ഓറഞ്ച് മുന്നറിയിപ്പ് നൽകി.
57.5 അടി സംഭരണ ശേഷിയുള്ള ചുള്ളിയാർ അണക്കെട്ടിലെ ഇന്നലത്തെ ജലനിരപ്പ് 54,29 അടിയിലെത്തി. കഴിഞ്ഞ വർഷം ഇതേ ദിവസം 18.11 അടി മാത്രമായിരുന്നു ചുള്ളിയാറിലെ ജലനിരപ്പ്.
അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളിൽ ശക്തമായി മഴ ലഭിക്കുന്നതും പലകപ്പാണ്ടി വെള്ളച്ചാട്ടത്തിൽ നിന്നും മീങ്കര അണക്കെട്ടിൽ നിന്നു ലിങ്ക് കനാൽ വഴിയും വെള്ളം എത്തിയതാണ് ജലനിരപ്പ് ജൂലൈ ആദ്യം തന്നെ പൂർണ സംഭരണ ശേഷിയിലേക്കടുത്തത്.
ജലനിരപ്പ് 56.25 അടിയിലെത്തിയാൽ സ്പിൽവേ ഷട്ടറുകളിലൂടെ ഗായത്രി പുഴയിലേക്ക് വെള്ളം തുറക്കും. മുതലമട, കൊല്ലങ്കോട്, എലവഞ്ചേരി പഞ്ചായത്തുകളിലെ നെൽക്കൃഷിക്കാണ് പ്രധാനമായും ചുള്ളിയാറിൽ നിന്നു ജലസേചനം നടത്തുന്നത്.
ചുള്ളിയാറിലെ ജലനിരപ്പ് പൂർണ ശേഷിയിലെത്തിയാൽ ഈ പഞ്ചായത്തുകളിലെ കൃഷിയിടങ്ങളിൽ രണ്ടു വിളകൾ ഉണങ്ങാതെ വിളയിച്ചെടുക്കാം. കഴിഞ്ഞ തവണ രണ്ടാം വിളയ്ക്കു പൂർണ തോതിൽ ജലവിതരണം നടത്താൻ കഴിഞ്ഞിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]