
വണ്ടിത്താവളം ∙ പൊതുപണിമുടക്ക് ഏന്തൽപാലത്തെ ഓട്ടോ തൊഴിലാളികൾക്കു സേവനത്തിന്റെ അധ്വാനദിനമായിരുന്നു. ഏന്തൽപാലം – വാണുവമ്പാടം പാതയിലെ കുഴികളടച്ചായിരുന്നു ഇവരുടെ അവധി ആഘോഷം.
തൊഴിലാളികളുടെ പരിശ്രമത്തിനു നാട്ടുകാരുടെ പ്രോത്സാഹനം കൂടിയായതോടെ റോഡ് ഉഷാറായി. പൊതുപണിമുടക്കു ദിനങ്ങളിൽ തമിഴ്നാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലാണു യുവാക്കൾ സമയം ചെലവഴിച്ചിരുന്നത്.
ഇത്തവണ സേവനത്തിലൂടെ ജനങ്ങളുടെ യാത്രാസൗകര്യം മെച്ചപ്പെടുത്താനായിരുന്നു തീരുമാനം.
ഡ്രൈവർമാരായ കണ്ണൻ, ജാഫർ, വിനു, രാജൻ, സൂര്യപ്രകാശ, സനീഷ് എന്നിവരുൾപ്പെടെ പത്തോളം യുവാക്കളാണ് സിമന്റ്, മെറ്റൽ, എം സാൻഡ് എന്നിവ ഉപയോഗിച്ചു റോഡ് നന്നാക്കിയത്. ഓട്ടോയും ഇരുചക്രവാഹനവും പോകാനാവാത്ത വിധം റോഡിൽ കുഴികളായിരുന്നു.
ഇരുചക്രവാഹനങ്ങൾ നിയന്ത്രണം വിട്ടു കുഴികളിൽ വീണ് ഒട്ടേറെ അപകടങ്ങളും നടന്നിട്ടുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]