
ഇന്ന്
∙ വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്കും സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മണിക്കൂറിൽ 50 കിലോമീറ്റർ വരെ ശക്തമായ കാറ്റിനും സാധ്യത.
∙ കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട് .
താൽക്കാലിക അധ്യാപക ഒഴിവ്
ഷൊർണൂർ ∙ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിന്റിങ് ടെക്നോളജി ആൻഡ് ഗവ പോളിടെക്നിക് കോളജിൽ താൽക്കാലിക അധ്യാപക ഒഴിവ്.
കെമിസ്ട്രി ലക്ചറർ, ഫിസിക്കൽ എജ്യുക്കേഷൻ ഇൻസ്ട്രക്ടർ എന്നീ തസ്തികകളിലേക്കാണ് നിയമനം. താൽപര്യമുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ സഹിതം ഇന്ന് രാവിലെ 11 ന് കോളജിൽ എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
അധ്യാപക ഒഴിവ്
തിരുമിറ്റക്കോട് ∙ ചെരിപ്പൂർ എഎംഎൽപി സ്കൂളിൽ എൽപിഎസ്ടി വിഭാഗത്തിൽ സ്ഥിര അധ്യാപക ഒഴിവുണ്ട്. കാഴ്ചയില്ലാത്തവർക്കും കാഴ്ച പരിമിതിയുള്ളവർക്കുമാണ് നിയമനം.
കൂടിക്കാഴ്ച 15 ന് രാവിലെ 10 മണിക്ക് നടക്കും. ഐടിഐ പ്രവേശനം
അഗളി∙അട്ടപ്പാടി ഗവ.ഐടിഐയിൽ പ്രവേശനത്തിനുള്ള പ്രൊവിഷനൽ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു.
itiadmission.kerala.gov.in എന്ന വെബ് സൈറ്റിലും ഐടിഐയിലും ലഭ്യമാണ്.മെട്രിക് ട്രേഡിലേക്ക് ഒന്നാംഘട്ട കൗൺസലിങ്ങ് 13 ന് രാവിലെ 9.30 ന് നടത്തും.
ഇൻഡക്സ് മാർക്ക് 260 വരെയാണ് ഒന്നാം ഘട്ടത്തിൽ ക്ഷണിച്ചിരിക്കുന്നത്. ഫോൺ:9645800628, 9567517822.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]