മംഗലംഡാം നേർച്ചപ്പാറയിൽ കടുവയെ കണ്ടതായി നാട്ടുകാർ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മംഗലംഡാം∙ നേർച്ചപ്പാറയിൽ പശുത്തൊഴുത്തിന് സമീപത്ത് കടുവയെത്തിയതായി നാട്ടുകാർ. നേർച്ചപ്പാറ താഴത്തേൽ സണ്ണിയാണ് രാവിലെ 8 മണിയോടെ കടുവയെ കണ്ടത്. ഏകദേശം 30 മീറ്റർ അടുത്താണ് പശുത്തൊഴുത്തിനോട് ചേർന്ന് കടുവയെ കണ്ടത്. തുടർന്ന് കടുവ മുകളിലേക്ക് ഓടി പോയതായി സണ്ണി പറഞ്ഞു. വിവരമറിയിച്ച ഉടനെ തന്നെ വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. തോട്ടത്തിൽ പതിഞ്ഞ കാൽപ്പാടുകൾ പരിശോധന നടത്തി. സമീപത്തുള്ള തൊടിയൻ പ്ലായ്ക്കൽ ആലീസിന്റെ തോട്ടത്തിൽ വെച്ച് വനം വകുപ്പ് ഉദ്യോഗസ്ഥരും കടുവയെ കണ്ടതായി പറഞ്ഞു. പടക്കം പൊട്ടിച്ചതോടെ കാട്ടിലേക്ക് ഓടി മറഞ്ഞതായി വാച്ചർ പറഞ്ഞു.