
പാലക്കാട് ജില്ലയിൽ ഇന്ന് (10-06-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇന്ന്
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത.
∙ കേരള, ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് തടസ്സമില്ല.
അധ്യാപക ഒഴിവ്
വിളയൂര്‍ ∙ ഗവ.ഹൈസ്കൂളില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ എച്ച്എസ്ടി മലയാളം, യുപിഎസ്ടി എന്നീ തസ്തികകളില്‍ താല്‍ക്കാലിക അധ്യാപകരെ നിയമിക്കുന്നതിനു കൂടിക്കാഴ്ച എച്ച്എസ്ടി മലയാളം നാളെ രാവിലെ 10നും യുപിഎസ്ടി ഉച്ചയ്ക്കു 12നും സ്കൂള്‍ ഓഫിസില്‍.
ചുണ്ടമ്പറ്റ ∙ ചുണ്ടമ്പറ്റ ഗവ.യുപി സ്കൂളില്‍ എല്‍പി എസ്ടി താല്‍ക്കാലിക അധ്യാപകന്റെ ഒഴിവിലേക്കു കൂടിക്കാഴ്ച 13നു രാവിലെ 10നു സ്കൂള്‍ ഓഫിസില്‍.
ഷൊർണൂർ ∙ ഗണേഷ്ഗിരി ഗവ ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ എച്ച്എസ്എസ്ടി ഫിസിക്സ്, ബോട്ടണി, എച്ച്എസ്എസ്ടി (ജൂനിയർ) സംസ്കൃതം, ഹിന്ദി എന്നീ വിഷയങ്ങളിൽ ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. യോഗ്യരായവർ വ്യാഴാഴ്ച രാവിലെ 10ന് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകേണ്ടതാണ്.
മുണ്ടൂർ ∙ പൂതനൂർ ഗവ.എൽപി സ്കൂളിൽ പാർട്ട് ടൈം അറബിക് അധ്യാപക ഒഴിവിലേക്കു താൽക്കാലിക നിയമനം നടത്തും. കൂടിക്കാഴ്ച 13നു രാവിലെ 11നു സ്കൂൾ ഓഫിസിൽ.
മണ്ണാർക്കാട്∙ നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി സീനിയർ ഇംഗ്ലിഷ് തസ്തികയിലേക്കു ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഉദ്യോഗാർഥികൾ 19നു രാവിലെ 10നു സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിനു സ്കൂൾ ഓഫിസിൽ എത്തണമെന്നു പ്രിൻസിപ്പൽ അറിയിച്ചു.
അലനല്ലൂർ∙ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ എച്ച്എസ്എസ്ടി കംപ്യൂട്ടർ സയൻസ് (സീനിയർ) തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്താനുള്ള കൂടിക്കാഴ്ച 12നു രാവിലെ 11നു സ്കൂൾ ഓഫിസിൽ നടക്കും.