ഒറ്റപ്പാലം∙ വിവാഹത്തിരക്കിനിടയിലും വോട്ട് രേഖപ്പെടുത്തി നവവധൂവരന്മാർ. മനിശ്ശേരി തൃക്കങ്ങോട് മുതുവിളയത്ത് വീട്ടിൽ രശ്മിയും ഭർത്താവ് മുളഞ്ഞൂർ ശ്രീനിലയത്തിൽ രഞ്ജിത്തുമാണു കല്യാണനാളിൽ വോട്ടു രേഖപ്പെടുത്തിയത്.
രാവിലെ നേരത്തെ വിവാഹ വേദിയിലെത്തും മുൻപേ പോളിങ് ബൂത്തിലെത്തി രശ്മി വോട്ട് രേഖപ്പെടുത്തി. ഷൊർണൂർ മണ്ഡലത്തിലെ തൃക്കങ്ങോട് എസ്ആർവി സ്കൂളിലായിരുന്നു രശ്മിയുടെ വോട്ട്.
രാവിലെ ഏഴോടെ വോട്ട് ചെയ്ത ശേഷമാണു രശ്മി ഒരുങ്ങി തൃക്കങ്ങോട്ടെ വിവാഹ മണ്ഡപത്തിൽ എത്തിയത്.
പകൽ പത്തിനും പതിനൊന്നിനും ഇടയിലായിരുന്നു മുഹൂർത്തം. വിവാഹ ചടങ്ങുകൾ പൂർത്തിയായ ശേഷം ഉച്ചകഴിഞ്ഞു വധുവിനൊപ്പം എത്തിയാണു വരൻ രഞ്ജിത്ത് മുളഞ്ഞൂർ എൽപി സ്കൂളിലെ ബൂത്തിൽ വോട്ട് ചെയ്തത്. മനിശ്ശേരി തൃക്കങ്ങോട് മുതുവിളയത്ത് രാധാകൃഷ്ണൻ -അജിത ദമ്പതികളുടെ മകളാണു രശ്മി.
മുളഞ്ഞൂർ ശ്രീനിലയത്തിൽ ഗോപകുമാറിന്റെയും രമാദേവിയുടെയും മകനാണു രഞ്ജിത്ത്. വാണിയംകുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കൃഷ്ണകുമാറിന്റെ സഹോദരീപുത്രി കൂടിയാണു രശ്മി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

