ഒറ്റപ്പാലം ∙ മനിശേരി വരിക്കാശേരി മനയ്ക്കു സമീപം നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് വയൽപ്രദേശത്തെ തോട്ടിലേക്കു മറിഞ്ഞു.
വിനോദ യാത്രാക്കാരായ 25 പേരും ഡ്രൈവറും പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ഉച്ചയ്ക്കു രണ്ടോടെയാണു അപകടം.
മന കാണാൻ എത്തിയവരുടെ ബസാണ് അപകടത്തിൽപ്പെട്ടത്. മനയുടെ ഗേറ്റിനു സമീപത്തെ കയറ്റം കയറുന്നതിനിടെ നിയന്ത്രണം വിട്ട
ബസ് പിറകോട്ട് പോകുകയായിരുന്നു. എൺപതോളം മലയാള സിനിമകളും കൂടാതെ നിരവധി അന്യഭാഷാ ചിത്രങ്ങളും മനിശ്ശേരിയിൽ സ്ഥിതിചെയ്യുന്ന വരിക്കാശ്ശേരി മനയിൽ ചിത്രീകരിച്ചിട്ടുണ്ട്.
ദിവസവും നൂറുകണക്കിനാളുകൾ ഈ മന കാണാൻ എത്താറുമുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

