കോയമ്പത്തൂർ ∙ സമഗ്ര വോട്ടർ പട്ടിക പരിഷ്കരണം (എസ്ഐആർ) പൂർത്തിയാകാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ജില്ലയിൽ അഞ്ച് ലക്ഷത്തോളം വോട്ടർമാർ പട്ടികയിൽ നിന്ന് ഒഴിവാകാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. ജില്ലയിലെ 10 നിയോജക മണ്ഡലങ്ങളിലായി 3,117 ബിഎൽഒമാരാണ് എസ്ഐആർ നടപടികളിൽ നേരിട്ട് പങ്കെടുക്കുന്നത്.
ഈ മാസം 11ന് എസ്ഐആർ ജോലികൾ പൂർത്തിയാക്കി കരട് വോട്ടർ പട്ടിക വിജ്ഞാപനം പുറപ്പെടുവിക്കും.
മരണമടഞ്ഞവർ, വിലാസം മാറിയവർ, രണ്ടിടങ്ങളിൽ വോട്ടുകൾ ഉള്ളവർ, എസ്ഐആർ അപേക്ഷ കൈപ്പറ്റിയും തിരിച്ചു നൽകാത്തവർ തുടങ്ങിയവരെയാണ് വോട്ടർപട്ടികയിൽ നിന്നു നീക്കം ചെയ്യുക. ജില്ലാ അധികൃതർ നൽകിയ വിവരമനുസരിച്ച് മേട്ടുപ്പാളയം നിയോജക മണ്ഡലത്തിൽ 41079 പേരും സുലൂർ 43,465, കവുണ്ടംപാളയം 64,072, കോയമ്പത്തൂർ നോർത്ത് 66,525, കോയമ്പത്തൂർ സൗത്ത് 46,894, തൊണ്ടാമുത്തൂർ 70,049, സിങ്കാനല്ലൂർ 54,354, കിണത്തുക്കടവ് 58,545, പൊള്ളാച്ചി 31,720, വാൽപ്പാറ 29,691 എന്നിങ്ങനെ ജില്ലയിലാകെ 5,06,394 വോട്ടുകളാണ് നീക്കം ചെയ്യേണ്ടത്.
ഇതിൽ മരണമടഞ്ഞവർ മാത്രം മേട്ടുപ്പാളയം 13,504, സൂലൂർ 10,125, കവുണ്ടംപാളയം 11,646, കോയമ്പത്തൂർ നോർത്ത് 13,935, സൗത്ത് 9,359, തൊണ്ടാമുത്തൂർ 9,136, സിങ്കാനല്ലൂർ 16,329, കിണത്തുക്കടവ് 14,332, പൊള്ളാച്ചി 8,561, വാൽപ്പാറ 6,754 പേർ എന്നിങ്ങനെയാണ്.
ജില്ലയിൽ ആകെ മരണമടഞ്ഞ വോട്ടർമാരുടെ എണ്ണം 1,13,861 ആയാണ് കണ്ടെത്തിയിട്ടുള്ളത്. ഇതേപോലെ വിലാസം മാറിയവരും രണ്ടിടങ്ങളിൽ പട്ടികയിൽ ഇടംപിടിച്ചവർ, ബിഎൽഒയുമായി ബന്ധപ്പെടാത്തവരുമായി വോട്ടർ പട്ടികയിൽ നിന്ന് 3,92,533 പേരെയാണ് നീക്കം ചെയ്തത്.
ഡിസംബർ 11നകം അപേക്ഷ പൂരിപ്പിച്ച് നൽകാത്തവർ കൂടി ആകുന്നതോടെ വോട്ടർ പട്ടികയിൽ നിന്നു പേര് നീക്കം ചെയ്യുന്നവരുടെ എണ്ണത്തിൽ വർധനയുണ്ടാകാനാണ് സാധ്യതയെന്ന് അധികൃതർ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

