മണ്ണാർക്കാട് ∙ കാഞ്ഞിരപ്പുഴ കാഞ്ഞിരത്ത് പെട്രോൾ പമ്പിലെ വനിത ഉൾപ്പെടെയുള്ള ജീവനക്കാർക്കു നേരെ യുവാവിന്റെ ആക്രമണം. പരുക്കേറ്റ ജീവനക്കാർ മണ്ണാർക്കാട് താലൂക്കാശുപത്രിയിൽ ചികിത്സ തേടി.
വനിതാ ജീവനക്കാരിയെയും കുട്ടികളെയും വീട്ടിൽ കയറി ആക്രമിക്കകുമെന്നും ഭീഷണി. ജീവനക്കാരായ കാഞ്ഞിരം മുണ്ടപ്ലാക്കൽ തോമസ് മാത്യു (56), കാഞ്ഞിരം പൂക്കാട്ടിൽ സിന്ധു (39) എന്നിവർക്കാണു പരുക്കേറ്റത്. തോമസിന്റെ മുഖം അടിച്ചുപൊട്ടിച്ചു.
തോമസിനെ മർദിക്കുന്നതു തടയാൻ ചെന്നപ്പോഴാണു സിന്ധുവിനെ ആക്രമിച്ചത്.
ചിറക്കൽപ്പടി സ്വദേശിയാണ് ആക്രമിച്ചതെന്നു പരുക്കേറ്റവർ പറഞ്ഞു. ഇന്നലെ ആറരയോടെ പമ്പിലെത്തിയ യുവാവ് കുപ്പി ആവശ്യപ്പെട്ടു. കുപ്പിയില്ലെന്നു ജീവനക്കാർ പറഞ്ഞു.
എന്നാൽ ഓയിൽ ബോട്ടിൽ നൽകണമെന്നായി യുവാവ്. ഇതിൽ പെട്രോൾ നൽകാൻ കഴിയില്ലെന്ന് അറിയിച്ചതാണ് ഇയാളെ പ്രകോപിപ്പിച്ചത്.
തുടർന്ന് അസഭ്യംപറയുകയും തോമസിനെ മർദിക്കുകയുമായിരുന്നു. ഇതു തടയാൻ ചെന്ന സിന്ധുവിനെയും ആക്രമിച്ചു.
സിസിടിവി ദൃശ്യം കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

